ADVERTISEMENT

മികച്ച രീതിയിൽ വസ്ത്രധാരണം ചെയ്യുന്നവരെ ഏത് ആൾക്കൂട്ടത്തിന് ഇടയിലായാലും നാം ശ്രദ്ധിക്കും. മികച്ച വസ്ത്രധാരണം ഒരു വ്യക്തിയുടെ സൗന്ദര്യത്തെ പലമടങ്ങായി വർധിപ്പിക്കുന്നുണ്ട്. നല്ല വസ്ത്രം എന്നതുകൊണ്ട് എപ്പോഴും കോട്ടും സ്യൂട്ടും ധരിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് വൃത്തിയായും സാഹചര്യത്തിന് അനുസരിച്ചും മാന്യമായും വസ്ത്രം ധരിക്കുക എന്നതാണ്. ഇങ്ങനെ മികച്ച വസ്ത്രധാരണം പലതുണ്ട് ഗുണങ്ങൾ.

∙ ആത്മവിശ്വാസം വർധിപ്പിക്കും

വൃത്തിയുള്ള, കംഫർട്ടബിളായ വസ്ത്രം ധരിക്കുമ്പോൾ ആത്മവിശ്വാസം വര്‍ധിക്കും. കാഴ്ചയിൽ താൻ നന്നായിരിക്കുന്നുവെന്ന ചിന്ത ഉണ്ടാകുകയും അതു മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി സംസാരിക്കാൻ ധൈര്യം നൽകുകയും ചെയ്യും.

∙ ഇന്റർവ്യൂ‌ ഈസി

ഒരു ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ഉദ്യോഗാർഥിയുടെ വസ്ത്രധാരണ രീതിയായിരിക്കും ബോർഡിലെ അംഗങ്ങൾ ആദ്യം ശ്രദ്ധിക്കുക. ആദ്യത്തെ ആ വിലയിരുത്തലിൽ വിജയിക്കുന്നത് മികച്ച ഫലം ലഭിക്കാന്‍ സഹായിക്കും.

എന്നാൽ വസ്ത്രധാരണം മോശമായാല്‍, സ്വന്തം വസ്ത്രം പോലും ശ്രദ്ധിക്കാനാവാത്ത ഒരാൾ എങ്ങനെ സ്ഥാപനത്തിലെ ജോലികൾ എങ്ങനെ  കൃത്യമായി നിർവഹിക്കും എന്ന ചിന്ത ഇന്റർവ്യൂ ചെയ്യുന്നവരിലൂടെ കടന്നുപോകാം. ഇത് ഇന്റർവ്യൂവിനെ കടുപ്പിക്കാം.

∙ പരിഗണ കിട്ടും

വസ്ത്രധാരണം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ നന്നായി ഡ്രസ് ചെയ്തിരിക്കുന്ന ഒരാളെ ആർക്കും പെട്ടെന്ന് അവഗണിക്കാൻ സാധിക്കില്ല. പല സാഹചര്യങ്ങളിലും മികച്ച പരിഗണന ലഭിക്കാൻ ഇതു സഹായിക്കും.

∙ മീറ്റിങ്ങുകളിലെ താരം

ഒരു മീറ്റിങ്ങിൽ എല്ലാവരുടെയും ശ്രദ്ധ നന്നായി വസ്ത്രം ധരിച്ചിരിക്കുന്ന ആളിലായിരിക്കും. അതു മൂലം മീറ്റീങ്ങുകളിൽ സംസാരിക്കാൻ അവസരം ലഭിക്കും. മാത്രമല്ല അവർക്ക് ഒരു താര പരിവേഷം ലഭിക്കാനും ഇതു വഴിയൊരുക്കും.

English Summary : Reasons Why Dressing Well Benefits YOU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com