ADVERTISEMENT

കോവിഡ് കാലത്തും ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള കലാകാരന്മാരുടെ ചിത്രങ്ങളുമായി ഓൺലൈൻ പ്രദർശനം തുടരുകയാണു കൊച്ചിൻ ആർട് ഫെയർ

കൊച്ചിൻ ആർട് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രകാരന്മാരുടെ സമ്മേളന വേദിയാണ്. അത് ഓൺലൈനായാലും ഓഫ് ലൈനായാലും. വേറിട്ട ശൈലികളിൽ വേറിട്ട മാധ്യമങ്ങളിലൂടെ ചിത്രവിസ്മയം സൃഷ്ടിക്കുന്ന കലാകാരന്മാരുടെ  പൊതുവേദിയാണിത്.. അറിയപ്പെടുന്ന ചിത്രകാരനും കൊച്ചിൻ ആർട് ക്യൂബിന്റെ സ്ഥാപകനുമായ ഒ.സുന്ദർ ക്യൂറേറ്ററായി 2016 ൽ തുടക്കമിട്ട കൊച്ചിൻ ആർട് ഫെയർ ആണു ചിത്രകാരന്മാരുടെ  വ്യത്യസ്തമായ കൂട്ടായ്മയാകുന്നത്. 

പ്രാരംഭം മുതലിങ്ങോട്ട്  ഈ വർഷം വരെയും തുടക്കക്കാരുൾപ്പെടെയുള്ള ചിത്രകാരന്മമാരുടെ ഗ്രൂപ്പ് ഷോകൾക്കു കൊച്ചിൻ ആർട് ഫെയർ വേദിയായി.  കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണയും ഇത്തവണയും ഓൺലൈൻ പ്രദർശനമാണു നടന്നത്. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള അൻപതിലേറെ ചിത്രകാരന്മാരാണ് ഇത്തവണ ഓൺലൈൻ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഇപ്പോഴും തുടരുകയാണീ പ്രദർശനം. 

 എറണാകുളം വടുതല സ്വദേശിയായ ഒ.സുന്ദർ തൃപ്പൂണിത്തുറ ഫൈൻ ആർട്സ് കോളജിൽ നിന്നു ചിത്രകലാ പഠനം പൂർത്തിയാക്കും മുൻപുതന്നെ വേറിട്ട രചനകളിലൂടെ ശ്രദ്ധേയനായിരുന്നു.  മലയാളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും  ഇല്ലസ്ട്രേറ്ററായും ഡിസൈനറായും  എൻബിഎസ്, ഡിസി ബുക്സ് തുടങ്ങിയ പ്രസാധനശാലകളുടെ ഒട്ടേറെ പുസ്തകങ്ങൾക്കു പുറംചട്ട ഒരുക്കിയും സുന്ദർ സ്വന്തം ഇടം സൃഷ്ടിച്ചു. ദേശീയ - രാജ്യാന്തര ചിത്ര പ്രദർശനങ്ങളിൽ പങ്കെടുത്തു.

Content Summary : Cochin Art Fair goes virtual this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com