ADVERTISEMENT

കോവിഡ് മഹാമാരിക്കാലത്ത് രോഗവ്യാപനം കുറയ്ക്കാനായി ഇന്ത്യയിലും ലോകമെങ്ങുമുള്ള  കോടിക്കണക്കിന് പേര്‍ മാസങ്ങളോളം വീടിന്‍റെ നാലതിരുകള്‍ക്കുള്ളിലേക്ക് തങ്ങളുടെ ജീവിതം ചുരുക്കി. നമ്മുടെ കുട്ടികളുടെ പഠനം മാത്രമല്ല ഇക്കാലയളവില്‍ ഓണ്‍ലൈനായി മാറിയത്.  എല്ലാവരുടെയും ജീവിതങ്ങളും ആകെ മൊത്തം വെര്‍ച്വലായി. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി നാം ആശ്രയിച്ചത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാം സുരക്ഷിതമായി കൃത്യ സമയത്ത് നമ്മുടെ പടിവാതില്‍ക്കല്‍ എത്തിച്ചു തരുന്ന ഇ-കൊമേഴ്സ് കമ്പനികളെയാണ്. 

സുരക്ഷ പരിഗണിച്ച് നാമെല്ലാം വീടുകള്‍ക്കുള്ളില്‍ ഇരുന്നപ്പോള്‍ നമ്മുടെ നിത്യേനയുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കിയത് ഫ്ലിപ്കാര്‍ട്ടിലെ വിപുലമായ വിതരണ ശൃംഖലയും അതിന്‍റെ ജീവനക്കാരുമാണ്. വീടു വീടാന്തരം നടന്ന് നമുക്കാവശ്യമായ സാധനങ്ങള്‍ സുരക്ഷിതമായി നമുക്കെത്തിച്ചുതന്ന ഡെലിവറി ജീവക്കാരുടെ സേവനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പുറം ലോകവുമായി നമ്മെ ബന്ധിപ്പിച്ചു നിര്‍ത്തിയ ഈ ഡെലിവറി ജീവനക്കാരായിരുന്നു നമ്മുടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കി തന്ന വിഷ്മാസ്റ്റർമാർ. 

flipkart-delivery-heroes-who-are-lifelines-to-millions

കഥകളില്‍ വീടുകളിലേക്ക് സമ്മാനവുമായി വരുന്നത് സാന്താക്ലോസും കാബൂളിവാലയുമൊക്കെ ആയിരിക്കാം. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ ഈ റോള്‍ ഏറ്റെടുത്ത് നമ്മുടെ ജീവിതത്തെ അനായാസവും ആനന്ദകരവുമായി തീര്‍ത്തത്  ഈ ഡെലിവറി ഹീറോകളാണ്. 

ഫ്ലിപ്കാര്‍ട്ട് മൈസൂരു ഹബ്ബിലെ  ഡെലിവറി എക്സിക്യൂട്ടീവ് മേനകയുടെ കാര്യംതന്നെ ഉദാഹരണമായി എടുക്കാം. ഓരോ ദിവസവും 40-60 ഡെലിവറികള്‍ പൂര്‍ത്തിയാക്കാന്‍ ഈ മുപ്പതുകാരി നഗരത്തിലെങ്ങും  യാത്ര ചെയ്യുന്നു. മുന്‍പ് ബ്യൂട്ടീഷനായിരുന്ന മേനകയ്ക്ക് ജീവിതത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട മേനക സാമ്പത്തിക  പ്രതിസന്ധിയിലേക്കും കടുത്ത വിഷാദത്തിലേക്കും വഴുതി വീണു. ആത്മവിശ്വാസം പാടേ നഷ്ടപ്പെട്ട് തകര്‍ന്നു നിന്ന മേനകയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഫ്ലിപ്കാര്‍ട്ടിലെ ജോലിയാണ്. ഫ്ലിപ്കാര്‍ട്ട് മൈസൂരു ഹബ്ബിലെ ആദ്യ വനിതാ ഡെലിവറി എക്സിക്യൂട്ടീവായ മേനക ഇന്ന് അഭിമാനത്തോടെ തൊഴിലെടുത്ത് ജീവിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിന്‍റെ ചെറുതുണ്ടുകള്‍ അവരുടെ വീടുകളിലെത്തിക്കുന്നതില്‍ മേനക സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു. 

flipkart-delivery-heroes-life

കൃത്യ സമയത്ത് സാധനങ്ങള്‍ എത്തിക്കുന്നതിനും കോവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍ കര്‍ശനമായി പിന്തുടരുന്നതിനും ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കളില്‍ നിന്ന് വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് മേനക പറയുന്നു. ഫ്ലിപ്കാര്‍ട്ട് മൈസൂരു ഹബ്ബിലെ ഏറ്റവും ഉയര്‍ന്ന കസ്റ്റമര്‍ സാറ്റിസ്ഫാക്‌ഷന്‍ സ്കോറുകള്‍ സ്വന്തമാക്കാനും കുറഞ്ഞ കാലയളവില്‍ മേനകയ്ക്ക് സാധിച്ചു. 

ഫ്ലിപ്കാര്‍ട്ട് ജീവനക്കാരില്‍ 60 ശതമാനത്തിന് മുകളിലുള്ളവര്‍ തൊഴിലെടുക്കുന്നത് വിതരണ ശൃംഖലയിലാണ്. മഹാമാരിക്കാലത്ത് ഇന്ത്യയിലുടനീളമുള്ള  ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന വിതരണ കേന്ദ്രങ്ങളുടെ ശുചിത്വവും സുരക്ഷയും കമ്പനി  പ്രത്യേകം ഉറപ്പ് വരുത്തി. കോവിഡ് കാലത്തും അതിനു ശേഷവും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പേരുടെ ജീവനാഡിയായി മാറികഴിഞ്ഞ ഡെലിവറി സംഘങ്ങളുടെയും വിതരണ ശൃംഖല എക്സിക്യൂട്ടീവുകളുടെയും മനോവീര്യം ഉയര്‍ത്തുന്നതിനും ശക്തപ്പെടുത്തുന്നതിനും വ്യത്യസ്ത പദ്ധതികളും ഫ്ലിപ്കാര്‍ട്ട് നടപ്പാക്കി. ജീവനക്കാരില്‍ കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനിലായവര്‍ക്കും ശമ്പളവും  ആനുകൂല്യങ്ങളും, മെഡിക്കല്‍, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഓരോ ചുവടിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി അവര്‍ക്ക് ഫുള്‍ഫില്‍മെന്‍റ് കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഒരുക്കുകയും പ്രത്യേക ക്ഷേമ കേന്ദ്രങ്ങള്‍ ജീവനക്കാര്‍ക്കായി തുറക്കുകയും ചെയ്തു. 

കോവിഡ് കാലത്ത് തങ്ങളുടെ കുടുംബാംഗങ്ങള്‍ അല്ലാത്തവരെയെല്ലാം ജനം ഭീതിയോടെയും സംശയത്തോടെയും കണ്ടപ്പോഴും ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ഡെലിവറി ഹീറോകളെ ആരും തടഞ്ഞില്ല. നേരിട്ടു കാണാതെയുള്ള കോണ്‍ടാക്ട് ലെസ് ഡെലിവറിയിലൂടെ തങ്ങളുടെയും  ഉപഭോക്താക്കളുടെയും സുരക്ഷ ഈ ഡെലിവറി ഹീറോകള്‍ ഉറപ്പാക്കി. മാസ്ക് ധരിച്ചും, സാനിറ്റൈസറുകള്‍ അടിക്കടി ഉപയോഗിച്ചും ബാഗുള്‍പ്പെടെ അണുവിമുക്തമാക്കിയും ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചും ഡെലിവറി ഹീറോകള്‍ കോവിഡ് കാലത്തെ നമ്മുടെ സൂപ്പര്‍ ഹീറോകളായി. കോവിഡ് സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് പ്രത്യേക പരിശീലനവും ഇക്കാലയളവില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. 

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക  പ്രതിസന്ധി ഘട്ടത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇ-കൊമേഴ്സിന് സാധിച്ചു. ന്യൂഡല്‍ഹി സ്വദേശിയായ ഗീത ശര്‍മ സിനിമ വ്യവസായത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ നിലച്ചപ്പോള്‍ 38കാരിയായ ഗീതയ്ക്ക് ജോലി നഷ്ടമായി. മാര്‍ഷ്യല്‍ ആര്‍ട്സ് അധ്യാപകനായ ഗീതയുടെ ഭര്‍ത്താവിനും ലോക്ഡൗണില്‍ അടച്ച ക്ലാസുകള്‍ ഇതു വരെ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗീതയും ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കോവിഡ് തള്ളിയിട്ടത്. ജീവിതം വഴിമുട്ടി നിന്ന ഈ അവസരത്തിലാണ് ഗീത ഫ്ലിപ്കാര്‍ട്ടിന്‍റെ  ഡെലിവറി എക്സിക്യൂട്ടീവ് ജോലിയില്‍ പ്രവേശിക്കുന്നത്. 

കഴിഞ്ഞ എട്ട് മാസത്തോളമായി പ്രതിദിനം ശരാശരി 70-80 ഡെലിവറികള്‍ ഗീത നടത്തുന്നു. ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തില്‍ തന്നെ സഹായിച്ച ഫ്ലിപ്കാര്‍ട്ടിനോടുള്ള നന്ദി ഗീത പങ്കുവയ്ക്കുന്നു. "ജോലി ഇല്ലാതിരുന്ന സമയത്ത് എനിക്കും എന്‍റെ കുടുംബത്തിനും താങ്ങായത് ഫ്ലിപ്കാര്‍ട്ടിന്‍റെ സഹായഹസ്തങ്ങളാണ്." നിരവധി പേരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഫ്ലിപ്കാര്‍ട്ടിന്‍റെ വിഷ്മാസ്റ്ററായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗീത കൂട്ടിച്ചേര്‍ത്തു. 

ഓരോ തവണയും ഒരു ഫ്ലിപ്കാര്‍ട്ട് ഡെലിവറി ഹീറോ നിങ്ങളുടെ വീട്ടുപടിക്കലെത്തുമ്പോൾ, സാധനങ്ങള്‍ മാത്രമല്ല അവര്‍ നിങ്ങള്‍ക്ക് എത്തിക്കുന്നത്. അവര്‍ കൊണ്ടു വരുന്ന പായ്ക്കറ്റില്‍ ഒളിച്ചിരിക്കുന്നത് നിങ്ങളുടെ സന്തോഷങ്ങളും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും നിങ്ങളുടെ ആശ്വാസ നിശ്വാസങ്ങളുമൊക്കെയാകാം. 

യഥാര്‍ഥ ജീവിതത്തിലെ ചാംപ്യന്മാരായ ഡെലിവറി ഹീറോസിനോടുള്ള നന്ദി ഹൃദയം തൊടുന്ന ഒരു ഹ്രസ്വവിഡിയോയിലൂടെ അടുത്തിടെ ഫ്ലിപ്കാര്‍ട്ട് പങ്കുവച്ചിരുന്നു. ഡെലിവറി ഹീറോകള്‍ എങ്ങനെയാണ് തങ്ങളുടെ ഉപഭോക്താക്കളുടെ മുഖത്ത് സന്തോഷം പടര്‍ത്തുന്നതെന്നും എങ്ങനെയാണ് ലക്ഷണക്കണക്കിന് പേരുടെ ജീവിതത്തില്‍  സന്തോഷത്തിന്‍റെ അലകള്‍ ഉയര്‍ത്തുന്നതെന്നും ആ വിഡിയോ വരച്ചു കാട്ടുന്നു. സമൂഹത്തിന് വേണ്ടി വലിയൊരു ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡെലിവറി ഹീറോകളോടുള്ള നമ്മുടെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനും വിഡിയോ ഓര്‍മപ്പെടുത്തുന്നു. കാരണം ഡെലിവറി ഹീറോ തങ്ങളുടെ ബാഗിലാക്കി കൊണ്ടു വരുന്നത് ഏതെങ്കിലും ഒരുത്പന്നം മാത്രമല്ല നമ്മുടെയെല്ലാം  മികച്ച ഭാവിക്കായുള്ള പ്രതീക്ഷകളുടെ നുറുങ്ങുകള്‍ കൂടിയാണ്. 

Content Summary : Amid the new normal, let’s thank and applaud the Delivery Heroes who are lifelines to millions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com