ADVERTISEMENT

മെന്‍സ് വെയര്‍ പരസ്യരംഗത്ത് അടിമുടി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷാധിപത്യം നിലനിന്ന ഇവിടേക്കും സ്ത്രീകള്‍ കടന്നുവരുകയാണ്. രാജ്യത്തെ പ്രമുഖ മെന്‍സ് വെയര്‍ കമ്പനിയായ ജെ.ജി ഹോസറിയാണ് പുതിയ ട്രെന്റിന് തുടക്കമിട്ടിരിക്കുന്നത്. അമുല്‍ കോംഫി, മെയ്ക്കോ സ്പോര്‍ട്ടോ, സൊയ്റോ എന്നീ ബ്രാൻഡുകളുടെ പരസ്യങ്ങളിലാണ് പുരുഷന്‍മാര്‍ക്കു പകരം പ്രമുഖ സിനിമാ നടികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

sponsored-content-rashmika-mandanna-an-vicky-kaushal-change-the-narrative-in-the-tinder-era

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന നൂതന പരസ്യസങ്കേതവും ആശയവുമാണ് പ്രമുഖ വസ്ത്ര നിർമാണ ബ്രാൻഡായ മെയ്ക്കോ സ്പോര്‍ട്ടോ ലക്ഷ്യമിടുന്നത്. യുവ സിനിമാ താരങ്ങളായ രശ്മിക മന്ദാനയും വിക്കി കൗശലും നായികാനായകന്മാരായി എത്തുന്ന പരസ്യം ഫാഷന്‍ പ്രേമികളെ ആകര്‍ഷിക്കുകയും സന്തോഷിപ്പിക്കുയും ചെയ്യുന്നു. 

marketing-feature-rashmika-mandanna-an-vicky-kaushal-change-the-narrative-in-the-tinder-era

‘യെ തോ ബഡാ ടോയിങ്ങ് ഹെ’ എന്ന പേരില്‍ പ്രശസ്തമായ പരസ്യത്തിന്‍റെ പുതിയ ആവിഷ്ക്കാരമാണ് മെയ്ക്കോ സ്പോര്‍ട്ടോയുടെ പുതിയ പരസ്യം. മുൻപ് സ്ത്രീകളുടെ അഭിരുചിക്കാണു പ്രാധാന്യം നല്‍കിയെങ്കില്‍ ഇത്തവണ സ്ത്രീകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കും ലുക്കിനുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നു

feature-native-rashmika-mandanna-an-vicky-kaushal-change-the-narrative-in-the-tinder-era

സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ പുരുഷ വ്യത്യാസം മറികടക്കാനുള്ള പുതിയ തലമുറയിലെ സ്ത്രീകളുടെ ധീരമായ ചുവടുവയ്പുകള്‍ക്കുള്ള അംഗീകാരമാണ് ഈ പരസ്യം. പുരുഷവസ്ത്രത്തിന്‍റെ പരസ്യത്തില്‍ രശ്മിക മന്ദാനയെപ്പോലെ ജനപ്രിയയായ നടിയുടെ കാസ്റ്റിങ്ങിലൂടെ ഇതു വ്യക്തമാകുന്നു. മെന്‍സ് വെയര്‍ പരസ്യസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ് ഇവിടെ ചെയ്യുന്നത്. സ്ത്രീകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനും അവ ചര്‍ച്ച ചെയ്യപ്പെടാനും ഈ പരസ്യം ലക്ഷ്യം വയ്ക്കുന്നു. പരമ്പരാഗത സ്ത്രീപുരുഷ സങ്കല്‍പ്പങ്ങളെ തകര്‍ക്കുവാനാണ് പുരുഷന്‍മാര്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയ പരസ്യ മേഖലയില്‍ സുന്ദരികളായ സിനിമാതാരങ്ങളെ കാസ്റ്റ് ചെയ്തത്. ലക്ഷ്യമിട്ടതുപോലെ ഈ പുതിയ പരസ്യം അഡ്വറ്റൈസിങ് രംഗത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. രശ്മിക മന്ദാനയുടെ മനോഹരമായ ഭാവങ്ങളും വിക്കി കൗശലിന്‍റെ ലുക്കും പ്രശംസിക്കപ്പെട്ടു. പരസ്യത്തില്‍ ഉപയോഗിച്ച കൂൾ നിറങ്ങൾക്കും രശ്മികയുടെ ഭാവങ്ങൾക്കും ആരാധകർ ഉണ്ടായി. നമ്മളെ അസ്വസ്ഥരാക്കാതെ പ്രശസ്ത നടിമാർ ഈ പരസ്യങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു.

പരസ്യങ്ങളിലെ പരമ്പരാഗത സ്ത്രീ സാന്നിധ്യത്തിനും പുറത്തേക്ക് പ്രമുഖ ബ്രാന്റുകൾ മാറുന്നത് സ്വാഗതം ചെയ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് പുതിയ ഇമേജ് സൃഷ്ടിക്കാൻ ഇതു സഹായകരമാണ്.

Content Summary : Rashmika Mandanna and Vicky Kaushal change the narrative in the Tinder Era

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com