പുതിയ ഹെയർ സ്റ്റൈലുമായി കാന്യേ വെസ്റ്റ്; മാറ്റം പേരിനു പിന്നാലെ

kanye-west-new-haircut-after-changing-name
SHARE

പുത്തൻ ഹെയർ സ്റ്റൈലുമായി അമേരിക്കൻ റാപ്പർ കാന്യേ വെസ്റ്റ്. തന്റെ പേര് യീ (Ye) എന്ന് ഔദ്യോഗികമായി മാറ്റിയതിനു പിന്നാലെയാണ് പുതിയ ഹെയർ ചിത്രം വെസ്റ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പാച്ച് സ്റ്റൈലില്‍ മുടി വെട്ടിയ തലയുടെ പിൻ വശത്തിന്റെ ചിത്രമാണിത്. മകന്റെ പേരുള്ള വെള്ളി മാല ആക്സസറൈസ് ചെയ്തിട്ടുണ്ട്. ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടു പലതരം പ്രതികരണങ്ങളാണ് താരത്തിന്റെ ആരാധകരിൽ നിന്നു ഉണ്ടായത്. ‘നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാർബർക്കെതിരെ കേസ് കൊടുക്കണം, കുട്ടികളുടെ ഹെയർ കട്ട് പോലെയുണ്ട്....എന്നിങ്ങനെ രസകരമായ കമന്റുകളും കൂട്ടത്തിലുണ്ട്. 

2021 ഓഗസ്റ്റ് 24ന് ആണ് പേര് മാറ്റുന്നതിനുള്ള അപേക്ഷ വെസ്റ്റ് സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് പേരു മാറ്റുന്നതെന്ന് അപേക്ഷയിൽ പറഞ്ഞിരുന്നു. ഇതു കോടതി അംഗീകരിച്ചതോടെ കാന്യേ വെസ്റ്റിൽ നിന്നു ‘യീ’ ആയി മാറി. 

English Summary : Kanye West's new haircut after changing name

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA