ADVERTISEMENT

നെറ്റ്ഫ്ലിക്സ് സീരീസുകളിൽ ജനപ്രീതിയിൽ സർവകാല റെക്കോര്‍ഡ് സൃഷ്ടിച്ച ദക്ഷിണ കൊറിയൻ പരമ്പര സ്ക്വിഡ് ഗെയിമിന്റെ ആധിപത്യം വസ്ത്ര വിപണിയിലും. ഹലോവീൻ ആഘോഷം അടുത്തതോടെ ലോകമെമ്പാടും സ്ക്വിഡ് ഗെയിം കോസ്റ്റ്യൂമുക്കൾക്ക് ആവശ്യക്കാരേറി.  എല്ലാ മുൻനിര ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും സ്ക്വിഡ് ഗെയിം കോസ്റ്റ്യും ലഭ്യമാണ്.

ഇന്റർനെറ്റ് സെർച്ചുകളിൽ ഒന്നാംസ്ഥാനത്താണ് സ്ക്വിഡ് ഗെയിം ഹാലോവീൻ കോസ്റ്റ്യൂമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. സീരീസിലെ   മത്സരാർഥികളുടെ കോസ്റ്റ്യൂം സമൂഹമാധ്യമങ്ങളിലും ചർച്ചാവിഷയമാണ്. എഴുപതുകളിലെ ഫാഷനെ ഓർമിപ്പിക്കുന്ന തരത്തിൽ പച്ചനിറത്തിലുള്ള ട്രാക്സ്യൂട്ടുകളും പിങ്ക് നിറത്തിലുള്ള ജംപ്സ്യൂട്ടുകളുമാണ് സ്ക്വിഡ് ഗെയിമിലെ കഥാപാത്രങ്ങൾ  ധരിക്കുന്നത്. ഹലോവീൻ അടുത്തതോടെ ഉയർന്ന വില നൽകിയും ഇവ സ്വന്തമാക്കാൻ ആരാധകർ തയാറാകുന്നുണ്ട്. 

ട്രാക്ക് സ്യൂട്ടുകൾക്ക് മാത്രമല്ല മത്സരാർഥികൾ ധരിക്കുന്ന തരത്തിലുള്ള ഷൂസുകളും ചതുരം, ത്രികോണം, വൃത്തം എന്നീ ആകൃതികൾ വരച്ചുചേർത്ത മാസ്ക്കുകൾക്കും ആവശ്യക്കാരുണ്ട്. സ്ക്വിഡ് ഗെയിം മത്സരാർഥിയെപ്പോലെ വസ്ത്രം ധരിക്കേണ്ടത് എങ്ങനെയെന്നു വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹാലോവീൻ ആഘോഷങ്ങൾ സാധാരണമല്ലാത്ത  ഇന്ത്യയിൽപോലും സ്ക്വിഡ് ഗെയിം ഹാലോവീൻ കോസ്റ്റ്യൂമുകൾക്ക് വേണ്ടി 1000 മുതൽ 5000 രൂപ വരെ മുടക്കാൻ ആളുകൾ തയാറാകുന്നുണ്ട്. 

ദശലക്ഷക്കണക്കിന് ഡോളര്‍ സമ്മാനം ലഭിക്കുന്നതിനായി ജീവൻ പണയംവച്ച് പ്രത്യേകതരം മത്സരത്തിൽ പങ്കെടുക്കുന്ന 456 പേരുടെ കഥയാണ് സ്ക്വിഡ് ഗെയിം പറയുന്നത്. ഗ്ലോബല്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ പരമ്പര കൂടിയാണിത്.

English Summary : Fans searching for Squid Game Halloween costumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com