‘ഏതെടുത്താലും 1 രൂപ മാത്രം’ ; കയ്യടി നേടി ഇമാജിൻ ക്ലോത്ത് ബാങ്ക്

cloth-for-just-one-rupees-in-bengaluru
Image Credits : Ava NAva / Facebook
SHARE

ഏതു വസ്ത്രം എടുത്താലും ഒരു രൂപ. കേട്ടിട്ട് വിശ്വാസമാകുന്നില്ലേ ? എന്നാൽ ബെംഗളൂരുവിൽ അത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇമാജിൻ ക്ലോത്ത് ബാങ്ക് എന്നു പേരിട്ടിരിക്കുന്ന ഈ സ്ഥാപനം നാലു സുഹൃത്തുക്കളുടെ സ്വപ്നം സംരംഭമാണ്. നിർധന കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വസ്ത്രം ലഭ്യമാക്കുക എന്നതാണു ലക്ഷ്യം.

2021 സെപ്റ്റംബറിലാണ് മെലീഷ, ഭർത്താവ് വിനോദ് ലോബോ, സുഹൃത്തുക്കളായ നിതിൻ കുമാർ, വിഗ്‌നേഷ് എന്നിവർ ചേർന്ന് ഇലക്ട്രോണിക് സിറ്റിയിലുള്ള ലവകുശ ലേയൗട്ടിൽ ക്ലോത്ത് ബാങ്കിന് തുടക്കമിട്ടത്. നിർധന കുടുംബങ്ങൾ വസ്ത്രത്തിനായി ചെലവഴിക്കുന്ന പണം ലാഭിക്കാൻ അവസരമൊരുക്കുക. ഇതുവഴി ആ പണം മറ്റ് ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ അവർക്ക് സാധിക്കും എന്ന ചിന്തയാണു ക്ലോത്ത് ബാങ്ക് എന്ന ആശയത്തിലേക്ക് നയിച്ചത്. 

എല്ലാ തുണിയും ഏതാനും ആളുകൾ കൊണ്ടു പോകുമോ എന്നതായിരുന്നു ആശങ്ക. അങ്ങനെ സംഭവിച്ചാൽ കൂടുതൽ പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാതെ വരും. അതുകൊണ്ട് വസ്ത്രം വാങ്ങാൻ വരുന്നവരുടെ പട്ടിക തയാറാക്കി സൂക്ഷിച്ചു. ഒരു തവണ 10 വസ്ത്രങ്ങൾ മാത്രം വാങ്ങാനേ അനുവദിക്കൂ. തുടർച്ചയായി വരുന്നവരോട് മറ്റുള്ളവർക്കും അവസരം ലഭിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കും. ഇതുവരെ 560 കുടുംബങ്ങൾക്ക് ക്ലോത്ത് ബാങ്ക് പ്രയോജനപ്പെട്ടു എന്നും മെലിഷ ടൈംസ് ഓഫ് ഇന്ത്യയോടു പ്രതികരിച്ചു. 

ഇവരുടെ വരുമാനത്തിൽ നിന്നാണു വസ്ത്രങ്ങള്‍ വാങ്ങാന്‍ പണം കണ്ടെത്തുന്നത്. ഇതു കൂടാതെ ബെംഗളൂരു നഗരത്തിലെ 30 അപ്പാർ‌ട്ട്മെന്റുകളിൽ നിന്നു വസ്ത്രം ശേഖരിക്കുന്നുണ്ട്. ലോക്ഡൗണിൽ പ്രവർത്തനം അവസാനിപ്പിച്ച ഒരു കടയിലെ വസ്ത്രങ്ങൾ സൗജന്യമായി നൽകാൻ വ്യാപാരി തയാറായതു ക്ലോത്ത് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ഊർജമേകി.

മികച്ച പിന്തുണയാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ക്ലോത്ത് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്. വസ്ത്രങ്ങൾ എത്തിച്ചു നല്‍കി നിരവധിപ്പേർ സഹായിക്കുന്നുണ്ടെന്നും എല്ലാവരും ഒന്നിച്ചു നിന്നാൽ ഇതൊരു വലിയ മുന്നേറ്റമാക്കി മാറ്റാനാകുമെന്നും മെലിഷ പറയുന്നു.

English Summary : At Electronic City Clothes Bank, a Garment Costs Only Re 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS