മകൾക്കൊപ്പമുള്ള ചിത്രം ടാറ്റൂ ചെയ്തു; തന്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനമെന്ന് മഞ്ജു പിള്ള: വിഡിയോ

actress-manju-pillai-inked-new-tattoo-which-featuring-her-daughter
SHARE

മകള്‍ ദയയുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം കയ്യിൽ ടാറ്റൂ ചെയ്ത് നടി മഞ്ജു പിള്ള. ഇതിന്റെ വിഡിയോ‌ മഞ്ജു സമൂഹമാധ്യമത്തിൽ  പങ്കുവച്ചു. 

ഈ ചിത്രത്തിനൊപ്പം ‘എന്റെ ആത്മാവ്’ (My Soul) എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണു വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. 

സഹപ്രവർത്തകരുൾപ്പടെ നിരവധിപ്പേർ ടാറ്റൂ മനോഹരമായിരിക്കുന്നു എന്നു കമന്റ് ചെയ്തിട്ടുണ്ട്. ഏഴു മണിക്കൂറാണ് ടാറ്റൂ ചെയ്യാൻ വേണ്ടി വന്നതെന്നു മഞ്ജു ഒരു കമന്റിന് മറുപടിയായി കുറിച്ചു.

രണ്ടാഴ്ച മുമ്പ് മകളുടെ ജന്മദിനത്തിൽ ആശംസ നേർന്ന് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ടാറ്റൂ ചെയ്തിരിക്കുന്നത്. ‘‘നീ എത്ര ദൂരത്താണെങ്കിലും എന്റെ ഹൃദയം നിനക്കായി തുടിക്കുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട കുഞ്ഞേ. നിന്റെ ഈ ദിവസം സന്തോഷം കൊണ്ട് നിറയട്ടെ മോളൂ’’– എന്നായിരുന്നു അന്ന് ആശംസയായി കുറിച്ചത്. മകൾക്കു വേണ്ടി ഒരു സർപ്രൈസ് പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

സംവിധായകനും സിനിമറ്റോഗ്രഫറുമായ സുജിത്ത് വാസുദേവ്–മഞ്ജു പിള്ള ദമ്പതികളുടെ ഏകമകളാണ് ദയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA