ADVERTISEMENT

താൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം ആലേഖനം ചെയ്ത സാരി സമ്മാനിച്ചതിന് പത്മശ്രീ അവാർഡ് ജേതാവ് ബിരെൻ കുമാറിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്മ അവാർഡ് ജേതാക്കളുമായി രാഷ്ട്രപതി ഭവനിൽവച്ച് മോദി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ബിരെൻ താനുണ്ടാക്കിയ പ്രത്യേക ഉപഹാരം മോദിക്ക് കൈമാറിയത്.

 ‘‘ശ്രീ ബിരേൻ കുമാർ ബസക് പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയാണ്. ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്ത വശങ്ങൾ തന്റെ സാരിയിൽ ചിത്രീകരിക്കുന്ന ഒരു പ്രശസ്ത നെയ്ത്തുകാരനാണ് അദ്ദേഹം. പത്മ പുരസ്‌കാര ജേതാക്കളുമായുള്ള ആശയവിനിമയത്തിനിടെ, വളരെയധികം വിലമതിക്കുന്ന ഒന്ന് അദ്ദേഹം എനിക്ക് നൽകി’’– ബിരെൻ കുമാർ സാരി സമ്മാനിക്കുന്ന ചിത്രത്തോടൊപ്പം മോദി ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശസ്തനായ നെയ്ത്തുകാരിൽ ഒരാളാണ് ബിരെൻ കുമാര്‍. വിഭജനകാലത്ത് ബംഗ്ലദേശിൽനിന്ന് ബംഗാളിലേക്ക് കുടിയേറിയ ബിരെൻ, കൊൽക്കത്തയിലെ വീടുകളിൽ ചെന്നു സാരി വിറ്റാണു വരുമാനം കണ്ടെത്തിയത്. പിന്നീട് നെയ്ത്തില്‍ കൂടുതൽ ശ്രദ്ധ ചെലുത്തി. നിലവിൽ 25 കോടി രൂപയുടെ വാർഷിക വിറ്റുവരവ് ബിരെന്റെ സ്ഥാപനത്തിനുണ്ട്. തനിക്ക് ലഭിച്ച് അവാർഡ് യഥാർഥ അവകാശികൾ തനിക്കൊപ്പം പ്രവർത്തിക്കുന്ന തൊഴിലാളികാളാണെന്ന് ബിരെൻ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. 

English Summary : PM says thanks to legendary Bengal weaver after his special gift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com