ADVERTISEMENT

നവംബർ 19 ലോക പുരുഷദിനം (International Men's Day) ആയാണ് ആഘോഷിക്കുന്നത്. ലോകത്തിനും സമൂഹത്തിനും കുടുംബത്തിനും പുരുഷന്മാർ നൽകുന്ന മൂല്യങ്ങളിലേക്ക് വെളിച്ചം വീശുകയും ആദരിക്കുകയുമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്മാരുടെ ക്ഷേമത്തിനായുള്ള ചർച്ചകളും ക്യാംപെയ്നുകളും സെമിനാറുകളും മറ്റു ബോധവത്കരണ പരിപാടികളും ലോകമാകെ അന്നേ ദിവസം സംഘടിപ്പിക്കുന്നു.

2021 ലെ പ്രമേയം

സ്ത്രീ–പുരുഷ ബന്ധം കൂടുതൽ ഊഷ്മളമാക്കുക എന്നതാണ് ഈ വർഷത്തെ പുരുഷദിനത്തിന്റെ പ്രധാന പ്രമേയം. ഇതിലൂടെ ലിംഗസമത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ശാരീരിക–മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നതും പ്രധാനമാണ്.

ചരിത്രം

1999 മുതലാണ് ‘മെൻസ് ഡേ’ ആഘോഷിക്കാൻ തുടങ്ങിയത്. ഡോ. ജെറോമി തീലൂക്സിങ് ആണ് ഇതിനു തുടക്കമിട്ടത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റിൻഡീസിലെ ചരിത്ര അധ്യാപകനായിരുന്നു ജെറോമി. അദ്ദേഹത്തിന്റെ അച്ഛന്റെ ജന്മദിനം ആയതിനാലാണ് നവംബർ 19  മെൻസ് ഡേ ആയി ആഘോഷിക്കാൻ തീരുമാനിച്ചത്. 

ഏകദേശം 60 രാജ്യങ്ങളിൽ പുരുഷദിനം ആഘോഷിക്കുന്നുണ്ട്. 2007 മുതലാണ് ഇന്ത്യയിൽ ആഘോഷിച്ചു തുടങ്ങിയത്. 

Content Summary : Importance and significance of International Mens Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com