ADVERTISEMENT

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്ര പ്രദർശനം ‘സോൾ ഓഫ് ദി എർത്തി’ന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിച്ചു. കേരള ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം ബാലമുരളി കൃഷ്ണൻ അധ്യഷത വഹിച്ചു. ഭദ്രൻ കാർത്തിക സ്വാഗതവും ചിത്രകാരന്മാരായ പ്രഫ: ജി. ഉണ്ണികൃഷ്ണൻ, ജയപ്രകാശ് പഴയിടം, സജി കുമാർ, പ്രമോദ് കുരബാല, ലളിത കലാ അക്കാദമി മുൻ മാനേജർ സുഗതകുമാരി എന്നിവർ ആശംസ അറിയിച്ചു. ബിനു കൊട്ടാരക്കര നന്ദി പ്രസംഗം നടത്തി.

art-exhibition-1

ഭൂമിയുടെ ആത്മാവിലൂടെ ഒരു യാത്ര. ആ യാത്രയിൽ പ്രകൃതിയുടെ ദു:ഖങ്ങൾ, സന്തോഷങ്ങൾ, ആകുലതകൾ, നന്മകൾ, പ്രണയങ്ങൾ, കാത്തിരിപ്പുകൾ തുടങ്ങി നിരവധി നേർക്കാഴ്ചകളാണ് ‘സോൾ ഓഫ് ദി എർത്ത്’ എന്ന ഈ ചിത്രപരമ്പരയിലുള്ളത്. ചിത്ര പ്രദർശനം കായംകുളത്തെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അക്കാദമി ഗാലറിയിൽ ഡിസംബർ 6 മുതൽ 12 ഞായറാഴ്ച വരെ. ഗാലറി സമയം രാവിലെ 10 മണി  മുതൽ വൈകിട്ട് 6-30 വരെ.

art-exhibition-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com