മലയാളികളായ 267 കലാകാരന്മാരുടെ മൂവായിരത്തോളം സൃഷ്ടികളുമായി ‘ലോകമേ തറവാട്’ കലാപ്രദർശനം ആലപ്പുഴയിൽ തുടരുകയാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കിയ വൈവിധ്യപൂർണവും വിശാലവുമായ ഈ കലാപ്രദർശനം ആലപ്പുഴയുടെ സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം തന്നെ എഴുതിച്ചേർത്തിരിക്കുന്നു. കലയുടെ സാധ്യതകൾക്ക് എത്രമാത്രം ആഴമുണ്ടെന്നു വ്യക്തമാക്കുന്നതിനൊപ്പം കേരളത്തിനു മുമ്പിലുള്ള അവസരങ്ങളിലേക്ക് വിരൽചൂണ്ടാനും ഈ കലാപ്രദർശനത്തിന് സാധിച്ചിരിക്കുന്നു. ലോകമേ തറവാടിനെക്കുറിച്ചും പ്രദർശനശാലകളുടെ ആവശ്യകതകളെ കുറിച്ചും എക്സിബിഷന്റെ ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു.
HIGHLIGHTS
- നാടിന്റെ കൂടി മുന്നേറ്റത്തിന് ഇത്തരം പ്രദർശനങ്ങൾ സഹായിക്കും.
- ഡിസംബർ 31 വരെയാണ് പ്രദർശനത്തിന് അനുമതിയുള്ളത്