ADVERTISEMENT

അമ്മയിൽനിന്നും കൈമാറിക്കിട്ടിയ ആഭരണത്തിന്റെ വിശേഷം പങ്കുവച്ച് ചലച്ചിത്ര നിർമാതാവ് സുപ്രിയ മേനോൻ. ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ സുപ്രിയയും ഭർത്താവ് പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ ലഭിച്ച ഒരു കമന്റിന് മറുപടിയായി ആണു താൻ അണിഞ്ഞ നെക്‌ലേസിന്റെ പ്രത്യേക സുപ്രിയ വെളിപ്പെടുത്തിയത്.

supriya-menon-01233

വിവാഹാഭരണങ്ങൾ സുപ്രിയ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നതും അണിയുന്നതും ഗംഭീരമാണെന്നും അതിലെ നെക്‌ലേസ് ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നായിരുന്നു കമന്റ്. ഈ നെക്‌ലേസ് അമ്മ വിവാഹദിനത്തിൽ അണിഞ്ഞതാണെന്നും ഇനി മകൾ അലംകൃത അവളുടെ വിവാഹത്തിന് അണിയുമെന്നാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു സുപ്രിയയുടെ മറുപടി. ‘‘അത് എന്റെ അമ്മ അവരുടെ വിവാഹദിനത്തിൽ അണിഞ്ഞതാണ്. ഞാനും അത് എന്റെ വിവാഹത്തിന് അണിഞ്ഞു. മാത്രമല്ല ആലി അവളുടെ വിവാഹത്തിന് അണിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊരു കുടുംബ സ്വത്തും എനിക്കേറെ പ്രിയപ്പെട്ട ആഭരണവുമാണ്. നിങ്ങൾ ശ്രദ്ധിച്ചതിൽ സന്തോഷം!’’– സുപ്രിയ കുറിച്ചു.

ഗോൾഡൻ സ്ട്രിപ്പുകളുള്ള ഡാർക് ഗ്രീൻ സാരിയായിരുന്നു സുപ്രിയയുടെ വേഷം. പച്ച ഷർട്ടും മുണ്ടുമായിരുന്നു പൃഥ്വിരാജ് ധരിച്ചത്. ‘‘പ്രശാന്തിനും എന്റെ പ്രിയപ്പെട്ട സഹോദരിക്കും ഏറ്റവും മികച്ചത് ആശംസിക്കുന്നു! ഹാപ്പി എൻഗേജ്മെന്റ് ഐഷു! വിവാഹത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’’– ചിത്രങ്ങൾക്കൊപ്പം സുപ്രിയ ആശംസിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com