ADVERTISEMENT

സ്റ്റൈലിഷും സ്വന്തം ഐഡന്ററ്റി പ്രകടിപ്പിക്കുന്നതുമായ രീതിയിൽ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ പലരിലും അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തു ചെയ്യണമെന്നു കൃത്യമായി അറിയാത്തതാണ് ഇതിനു കാരണം. എന്തെല്ലാം ശ്രദ്ധിക്കണമെന്നും മാറ്റം വരുത്തണമെന്നും അറിയില്ല. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവർ ശ്രദ്ധിക്കാൻ 7 കാര്യങ്ങള്‍.

∙ നിറം ശ്രദ്ധിക്കുക

ന്യൂട്രൽ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. മിക്കവരും ചെയ്യുന്നതും ഇതാണ്. എന്നാൽ ഇതുകൊണ്ട് പ്രത്യേകിച്ച മാറ്റമൊന്നും വസ്ത്രധാരണത്തിൽ തോന്നിപ്പിക്കാനാവില്ല. പതിവ് നിറങ്ങൾ ഉപേക്ഷിച്ച് പരീക്ഷണങ്ങൾ നടത്തൂ. 

∙ ട്രെൻഡ്

വർഷങ്ങളായി ഒരേ രീതിയിൽ വസ്ത്രം ധരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇപ്പോഴത്തെ പുതിയ ട്രെൻഡിലേക്ക് മാറൂ. മടിച്ചു നിന്നിട്ടു കാര്യമില്ല. ട്രെൻഡുകൾ മാറി കൊണ്ടേ ഇരിക്കും. അതിനൊപ്പം സഞ്ചരിക്കൂ. എങ്കിലേ പുതുമ തോന്നിക്കൂ.

∙ വാഡ്രോബ് 

ഒരേ പോലുള്ള നിരവധി വസ്ത്രങ്ങൾ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ചെറിയതും എന്നാൽ വൈവിധ്യപൂർണവുമായി വാഡ്രോബ് ക്രമീകരിക്കാം. 

∙ ഔദ്യോഗികം

നിങ്ങൾ ഒരു പുതിയ ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ പ്രൊഫെഷനലായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം.

∙ ക്ലാസിക്

മികച്ച തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക. കാരണം അത് കാഴ്ചയിൽ നൽകുന്ന ഫീൽ വ്യത്യസ്തമാണ്. അതൊരു ഐഡറ്റിയായി മാറ്റാനാവും.

∙  ബ്രാൻഡ്

മികച്ച സേവനങ്ങൾ നൽകുന്ന കമ്പനികളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം. അവ കാഴ്ചയിൽ വേറിട്ട് നിൽക്കും. കൂടുതൽ കാലം ഉപയോഗിക്കാനുമാവും.

∙ ഭയം വേണ്ട

നിങ്ങൾ ഒരു വസ്ത്രം എത്രത്തോളം ആസ്വദിക്കുന്നു എന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക. ധൈര്യത്തോടെ തീരുമാനമെടുക്കുക. ഭയന്നിരുന്നാൽ എന്നും ഒരുപോലെ ഇരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com