ADVERTISEMENT

ശരീരത്തിന്‍റെ ഏതു ഭാഗത്തു പച്ച കുത്തുമ്പോഴാണ് ഏറ്റവുമധികം വേദനിക്കുക? കണ്ണിന്‍റെ ഉള്ളിലെന്നാണ് കണ്ണടച്ചുള്ള ഉത്തരമെങ്കില്‍ തെറ്റി. 10 വര്‍ഷത്തിനിടെ തന്‍റെ ശരീരത്തില്‍ ഇരുന്നൂറിലധികം ടാറ്റൂ ചെയ്ത ഫ്ളോറിഡക്കാരന്‍ സോറന്‍ ലോറന്‍സന്‍റെ അഭിപ്രായത്തില്‍ കണ്ണിന്‍റെ ഉള്ളിലെ പച്ചകുത്തലിന് അത്ര വേദനയില്ല. അതേ സമയം വയര്‍, വാരിയെല്ലിന്‍റെ ഭാഗം, താടിയെല്ല് എന്നിവിടങ്ങളില്‍ പച്ച കുത്തിയപ്പോൾ കഠിനമായി വേദനിച്ചെന്നും സോറന്‍ പറയുന്നു. 

neo-demon-2
Image Credits : 333neondemon/ Instagram

സാമൂഹിക മാധ്യമങ്ങളില്‍ നിയോണ്‍ ഡെമൻ എന്ന പേരില്‍ അറിയപ്പെടുന്ന സോറന്‍ 18 ാം വയസ്സിലാണ് ശരീരത്തില്‍ ആദ്യമായി ടാറ്റൂ ചെയ്യിച്ചത്. പൊക്കിളിന് ചുറ്റുമായിരുന്നു അത്. ഒരാള്‍ക്ക് പച്ച കുത്താന്‍ സാധിക്കുന്നതില്‍ ഏറ്റവും വേദനയുള്ള ഭാഗം എന്ന് ഒരു സുഹൃത്ത് പറഞ്ഞതിനാലാണ് ആ സ്ഥലം തിരഞ്ഞെടുത്തത്. അതിനുശേഷം അടുത്ത ടാറ്റൂവിനായി ഒരു വര്‍ഷത്തോളം കാത്തിരുന്നു. എന്നാല്‍ രണ്ടാമത്തെ ടാറ്റൂവോടെ സോറന് ഹരം കയറി. ടാറ്റൂ പാര്‍ലറില്‍ എല്ലാ ആഴ്ചയും കയറിയിറങ്ങി. സ്റ്റാര്‍ വാർ, മാര്‍വലിന്‍റെ എക്സ് മെൻ എന്നിവയടക്കം തന്‍റെ പ്രിയ സിനിമകളും കോമിക്കുകളും അടിസ്ഥാനമാക്കിയുള്ള ടാറ്റൂകള്‍ ഇക്കാലയളവില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിൽ സ്ഥാനം പിടിച്ചു. 

neo-demon-4
Image Credits : 333neondemon/ Instagram

സോറന്‍റെ മുഖത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗത്തും ഇപ്പോള്‍ ടാറ്റൂ നിറഞ്ഞിരിക്കുന്നു. കുരിശ്, ഡൂഡിലുകള്‍, അക്ഷരങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്. കണ്‍ പോളകളില്‍ ടാറ്റൂ ചെയ്തിട്ടും സംതൃപ്തി തോന്നാത്ത അവസ്ഥയിലാണ് കണ്ണിനുള്ളിൽ ചെയ്തത്.

തന്റെ ഇപ്പോഴത്തെ രൂപത്തിൽ സോറന്‍ സന്തുഷ്ടനാണെങ്കിലും കുടുംബത്തിലെ മറ്റുള്ളവർ അസ്വസ്ഥരാണ്. മുത്തച്ഛനും മുത്തശ്ശിയും ചില ബന്ധുക്കളും സംസാരിക്കാറില്ല. ഈ ടാറ്റൂ ഭ്രമം കാരണം പല പ്രണയബന്ധങ്ങളും പരാജയപ്പെട്ടു. അപരിചിതരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. ചിലര്‍ കൗതുകത്തോടെ ടാറ്റൂകളെ കുറിച്ച് ചോദിക്കുമ്പോൾ മറ്റു ചിലര്‍ തന്നെ ഒരു ഭ്രാന്താനെന്ന രീതിയിൽ അധിക്ഷേപിക്കുന്നു. ആദ്യം ഇതെല്ലാം വിഷമിപ്പിച്ചു. എന്നാൽ ഇപ്പോള്‍ ഇതൊന്നും പ്രശ്നമല്ലെന്ന് ഈ 28 കാരന്‍ പറയുന്നു. 

neo-demon-3
Image Credits : 333neondemon/ Instagram

ഒരു പിസ റസ്റ്ററന്‍റിലാണ് സോറന്‍ ഇപ്പോൾ ജോലി ചെയ്യുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ടാറ്റൂ പ്രേമം ഉപേക്ഷിക്കാന്‍ സോറന്‍ തയാറല്ല. ലൈംഗിക അവയവങ്ങള്‍ ഒഴിച്ചുള്ള ശരീര ഭാഗങ്ങളിലെല്ലാം ടാറ്റൂ ചെയ്യാനാണ് തീരുമാനമെന്ന് രാജ്യാന്തര മാധ്യമം ദ് സണ്ണിനോട് ഇയാൾ പറഞ്ഞു.

English Summary : Soren Lorenson Aka Neon Demon S Tattoo Addiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com