‘ദീപികയുടെ വീട്ടിലേക്ക് പോകുമ്പോൾ വെള്ള ഷർട്ടും നീല ജീൻസും’

ranveer-singh-on-his-dressing-style-when-visiting-deepika-padukone-home
SHARE

വിചിത്രമായ ഔട്ട്ഫിറ്റുകൾ ധരിച്ച് ഫാഷന്‍ ലോകത്തെ ഞെട്ടിക്കുന്നതു ബോളിവുഡ് താരം രണ്‍വീർ സിങ്ങിന്റെ ശീലമാണ്. സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലല്ലാതെ രൺവീറിനെ കാണാനാവില്ല. താരം എപ്പോഴും ഇങ്ങനെയാണോ? അല്ല എന്നാണു രൺവീറിന്റെ മറുപടി. ഇത്തരം വസ്ത്രങ്ങൾ ഒഴിവാക്കി രൺവീർ ജെന്റിൽമാൻ ആകുന്ന ഒരു സമയമുണ്ട്. ഭാര്യയും ബോളിവുഡ് താരവുമായ ദീപിക പദുകോണിന്റെ വീട്ടിൽ പോകുമ്പോഴാണ് ഇത്. കോഫി വിത്ത് കരൺ ചാറ്റ് ഷോയിലാണു താരത്തിന്റെ വെളിപ്പെടുത്തൽ.

‘‘എന്റെ വീട്ടിലിപ്പോൾ വസ്ത്രം സൂക്ഷിക്കാൻ രണ്ട് അലമാരകളുണ്ട്. ഒന്നിൽ ഞാൻ സാധാരണ ധരിക്കുന്ന വസ്ത്രങ്ങളാണ്. മറ്റേതിൽ ദീപികയുടെ വീട്ടിലേക്ക് പോകുമ്പോൾ ധരിക്കാനുള്ള വെള്ള ഷർട്ടുകളും നീല ജീൻസുകളും’’ എന്നായിരുന്നു രൺവീറിന്റെ പ്രതികരണം. രസകരമായ ഈ പ്രതികരണം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. 

മുൻ ബാഡ്മിന്റൺ താരം പ്രകാശ് പദുകോൺ, ഉജ്വല പദുകോൺ എന്നിവരാണ് ദീപികയുടെ മാതാപിതാക്കൾ. ആറു വർഷത്തെ പ്രണയത്തിനുശേഷം 2018 ലായിരുന്നു ദീപിക, രൺവീർ വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS