ഹൃദയത്തിൽ സെൽവൻ മരിച്ചില്ലായിരുന്നെങ്കിൽ?; പച്ചപ്പുടവയണിഞ്ഞ് സെൽവി: ചിത്രങ്ങൾ

hridhayam-movie-character-selven-and-selvi-rejoined-for-photoshoot
SHARE

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയിലെ സെൽവനെയും സെൽവിയെയും വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിച്ച് ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമായ സിമി ആൻ. ഉറ്റതോഴൻ ശെൽവന്റെ മരണശേഷം അവന്റെ പ്രിയതമ സെൽവിയെ കാണാൻ നായക കഥാപാത്രമായ അരുൺ നീലകണ്ഠൻ എത്തുന്നതും സെൽവൻ അവൾക്കായി വാങ്ങിയ പച്ചപ്പുടവ കൈമാറുന്നതും പ്രേക്ഷകരുടെ കണ്ണു നനയിച്ച രംഗമായിരുന്നു. മരിച്ചില്ലായിരുന്നെങ്കിൽ ആ പുടവ സെൽവൻ ആ പുടവ അവൾക്ക് നൽകുമായിരുന്നു. അത് അവളെ ഒരുപാട് സന്തോഷിപ്പിക്കും. പിന്നീടുള്ള അവരുടെ ജീവിതം എങ്ങനെയായിരുന്നേനേ എന്ന വേറിട്ട ചിന്തയിൽ നിന്നാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിനുള്ള ആശയം ലഭിച്ചതെന്ന് സിമി പറയുന്നു. സെൽവനെയും സെൽവിയെയും പുനരുജ്ജീവിപ്പിച്ചതിനെപ്പറ്റി സിമി ആൻ മനോരമ ഓൺലൈനിനോട്. 

hridayam-selvan-selvi-3

‘‘ഹൃദയത്തിലെ സെൽവനായി എത്തിയ കലേഷ് എന്റെ സുഹൃത്താണ്. തമിഴിലും മലയാളത്തിലുമായി ചെറിയ വേഷങ്ങൾ ചെയ്ത കലേഷിന്റെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഹൃദയത്തിലെ സെൽവൻ. ഹൃദയം കണ്ടപ്പോൾ എന്നെ ഏറെ ഉലച്ചതും സെൽവന്റെ കഥയായിരുന്നു. സിനിമ കണ്ടപ്പോൾ  എന്റെ മനസ്സിൽ തോന്നിയൊരു കൺസെപ്റ്റാണ് സെൽവൻ മരിച്ചില്ലെങ്കിൽ അവരുടെ ജീവിതം എന്താകുമായിരുന്നു എന്ന്. പ്രണവിന്റെ കഥാപാത്രം കൊടുത്ത പച്ചപ്പുടവ സെൽവി ആ സിനിമയിൽ ഉടുക്കുന്നില്ല. സെൽവി അത് ഉടുത്താൽ എങ്ങനെയിരിക്കും എന്നു ഞാൻ ചിന്തിച്ചു. ഈ ചിന്ത കലേഷിനോടും പങ്കുവച്ചു. കലേഷിനും അത് ഇഷ്ടമായി. ഞങ്ങൾ സെൽവിയായി അഭിനയിച്ച അഞ്ജലിയെ സമീപിച്ച് ഇത്തരമൊരു ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞു.

hridayam-selvan-selvi-1

ചേല ചുറ്റിയ സെൽവിയെയും സെൽവനെയും മാത്രമല്ല, അവരുടെ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടും ചെയ്തിട്ടുണ്ട്. ഫാഷൻ ഫൊട്ടോഗ്രഫർ ടോണി വർഗീസാണ് എന്റെ കൺസെപ്റ്റ് മനോഹര ചിത്രങ്ങളാക്കി മാറ്റിയത്. സെൽവിയുടെ പച്ചപ്പുടവ തമിഴ് സ്റ്റൈലിലാണ് ഉടുപ്പിച്ചിരിക്കുന്നത്. ചെട്ടിനാട് ഉൾപ്പടെ വളരെ ട്രെഡീഷനൽ ആഭരണങ്ങളാണ് ഉപയോഗിച്ചത്. കലേഷിന് തമിഴ് സ്റ്റൈലിലുള്ള മുണ്ടും കുർത്തയുമാണ് നൽകിയത്. ഫാഷൻ ഫോട്ടോഷൂട്ടിൽ രണ്ടുപേർക്കും കറുത്ത വസ്ത്രമാണ്. കലേഷിന്റെ ഒരു സ്ട്രീറ്റ് ഫോട്ടോഷൂട്ടും ചെയ്തിട്ടുണ്ട്.’’– സിമി ആൻ പറഞ്ഞു.

hridayam-selvan-selvi-2

റിലീസിന് ഒരുങ്ങുന്ന വൈൻ എന്ന സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറാണ് സിമി. അടുത്തിടെ യൂട്യൂബിൽ തരംഗമായ മമിതാ ബൈജുവിന്റെ ‘കളർ പടം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ വസ്ത്രാലങ്കാരവും സിമി ആയിരുന്നു. ദുർഗ്ഗാകൃഷ്ണയും കൃഷ്ണകുമാറും അഭിനയിച്ച് കുടുക്ക് എന്ന ചിത്രത്തിലെ ‘മാരൻ’ എന്ന പാട്ടിനുവേണ്ടിയും സിമി ആൻ വസ്ത്രങ്ങളൊരുക്കി.

designer-ann
സിമി ആൻ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS