ഹാന്റ് ബാഗ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കൂ

how-to-select-good-handbags
Image Credits: Mariia Boiko/ Shutterstock.com
SHARE

ഡ്രസ്സിലും മേക്കപ്പിലും ആഭരണങ്ങളിലും പുത്തൻ ട്രെൻഡുകൾ പിന്തുടരുന്നവർ പോലും പലപ്പോഴും ഹാന്റ് ബാഗുകളുടെ കാര്യത്തിൽ ശ്രദ്ധിക്കാറില്ലെന്നത് വസ്തുതയാണ്. ബാഗ് ഏതായാലും എന്താ എന്ന ചിന്ത വച്ചു പുലർത്തുന്നവര്‍ നിരവധി. എന്നാൽ അനുയോജ്യമല്ലാത്തതും നിലവാരമില്ലാത്തതുമായ ഹാന്റ്ബാഗ് ലുക്കിനെ മൊത്തമായി ബാധിക്കുമെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല. വളരെ സൂക്ഷ്മതയോടും ക്ഷമയോടും തിരഞ്ഞെടുക്കേണ്ടവയാണ് ഹാന്റ് ബാഗുകൾ. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു നോക്കാം. 

നിങ്ങൾ ഉയരമുള്ള, മെലിഞ്ഞ വ്യക്തിയാണെങ്കിൽ ചെറുതും ചുളിഞ്ഞിരിക്കുന്നതു പോലെയും തോന്നിക്കുന്ന ബാഗുകളാണ് അനുയോജ്യം. ചെറിയ സ്ട്രാപ് ഉള്ള ഷോൾഡർ ബാഗുകൾ ഒഴിവാക്കാം. 

ഉയരം കുറവുള്ള വ്യക്തിയാണെങ്കിൽ ഓവർസൈസ് ബാഗുകൾ യോജിക്കണമെന്നില്ല. നീളൻ സ്ട്രാപ്പുകളുള്ള ബാഗും ഒഴിവാക്കാം. പ്ലസ് സൈസ് വ്യക്തികൾക്ക് സ്ട്രെക്ച്ചേർഡ് ബാഗുകളാണ് ഭംഗി നൽകുക. ചെറുതും പ്രിന്റുകളുള്ളതുമായ ബാഗുകൾ യോജിക്കില്ല. 

കറുപ്പ്, നേവി ബ്ലൂ, ബ്രൗൺ നിറങ്ങളാണ് ഓഫിസ് ഉപയോഗത്തിന് അനുയോജ്യം. മറ്റ് അവസരങ്ങളിൽ ഉപയോഗിക്കാനായി നിരവധി നിറങ്ങളിലും ഡിസൈനുകളിലുമുള്ള ബാഗുകളുണ്ട്.

മികച്ച ബ്രാന്റഡ് ബാഗുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇവ കൂടുതൽ കാലം നിലനിർക്കും. കാഴ്ചയിൽ പ്രീമിയം ഫീൽ നൽകാനും ഇതു സഹായിക്കും. വിലയാണ് ബ്രാന്റഡ് ബാഗുകൾ വാങ്ങുന്നതിൽനിന്നു പലരെയും അകറ്റി നിർത്തുന്നത്. എന്നാൽ ഇങ്ങനെയുള്ളവർക്ക് ആമസോൺ പ്രൈം സെയില്‍ ഒരു അവസരമായി ഉപയോഗപ്പെടുത്താം. വമ്പൻ ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ ഓഫർ സെയിൽ (Amazon Prime Day 2022) ജൂലൈ 23-24 തീയതികളിലാണ് ആരംഭിക്കുന്നത്. 

വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, വാച്ചുകൾ, കോസ്മറ്റിക്സ്, ആഭരണങ്ങൾ, ഐവെയർ എന്നിങ്ങനെ ട്രെന്റി ഫാഷന്റെ വലിയൊരു കലക്‌ഷനാണ് ആമസോൺ പ്രൈം സെയിലിൽ ഉപഭോക്താക്കൾക്കു മുന്നിലെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}