ആംഗറിങ് ആണോ സ്വപ്നം? ദ് നെക്സ്റ്റ് ടോപ് ആംഗറുമായി മനോരമ മാക്സ്

manorama-maxx-the-next-top-anchor
SHARE

ആംഗറിങ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? മികച്ച ആംഗറായി കയ്യടി നേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ ആ ആഗ്രഹം യാഥാര്‍ഥ്യമാക്കാൻ മനോരമ മാക്സ് അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ആംഗർ ഹണ്ട് ഷോ ‘ദ് നെക്സ്റ്റ് ടോപ് ആംഗറു’മായി മനോരമ മാക്സ് എത്തുന്നു. നിങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

മനോരമമാക്സ് ടോപ്പ് ആംഗർ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

manoramamax.com സന്ദർശിക്കുക. അതിൽ നൽകിയിട്ടുള്ള ‘The Next Top Anchor’ ബാനർ ക്ലിക് ചെയ്താൽ റജിസ്ട്രേഷന്‍ പേജിലെത്താം. 

1. എന്തുകൊണ്ട് നിങ്ങൾ ഒരു ആംഗർ ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി

വിശദീകരിക്കുന്ന, 2 മിനിറ്റിൽ കുറവ് ദൈർഘ്യമുള്ളതുമായ വിഡിയോ അപ്‌ലോഡ് ചെയ്യുക.

2. നിങ്ങളുടെ 3 ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക (Close up + Mid + Long)

നിബന്ധനകൾ

1. 50 MB യിൽ താഴെ ഫയൽ സൈസുള്ളതും .mp4 ഫോർമാറ്റിലുള്ളതുമായ വിഡിയോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

2. വിഡിയോ ദൈർഘ്യം 2 മിനിറ്റ് കൂടരുത്.

3. വിഡിയോയിൽ പശ്ചാത്തല സംഗീതം ഉപയോഗിക്കരുത്.

4. വിഡിയോയിൽ യാതൊരുവിധ എഡിറ്റിങ്ങും നടത്തുവാൻ പാടുള്ളതല്ല.

5. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ ഫയൽ സൈസ്, ഒരു ചിത്രത്തിന് 1 MB യിൽ താഴെ ആയിരിക്കണം.

6. റജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രം വിഡിയോ/ ഫോട്ടോസ് എന്നിവ അപ്‌ലോഡ് ചെയ്യുക.

7. രജിസ്ട്രേഷൻ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യുവാനുള്ള വിഡിയോ/ ഫോട്ടോസ് എന്നിവ തയാറാക്കി വയ്ക്കുക.

8. അപേക്ഷകരുടെ പ്രായപരിധി: 18 - 25

9. മലയാള ഭാഷ ഭംഗിയായി സംസാരിക്കുവാനുള്ള കഴിവ്

10. അപേക്ഷകൾ അയക്കുവാനുള്ള അവസാന തീയതി - ഒക്ടോബർ15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA