ADVERTISEMENT

ഫാഷൻ ലോകത്തെ മിന്നും താരമാണ് ഷൂസുകൾ. എന്നാൽ പ്രകൃതി ആളൊരു വില്ലനുമാണ്. കാരണം ഒരു ജോഡി ഷൂസിന്റെ നിർമാണത്തിൽ ശരാശരി 13.6 കിലോ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. അങ്ങനെ എത്രയോ ജോഡി ഷൂസുകൾ ഓരോ വർഷവും നിർമിക്കപ്പെടുന്നു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ ഫാഷനെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. അതിന്റെ ഫലമായി ഷൂ നിർമാണത്തിലും മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. പുറംതള്ളുന്ന കാർബണ്‍ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഷൂസ് ഉണ്ടാക്കുന്നതിനുള്ള ശ്രമം വിജയിച്ചിരിക്കുകയാണ്. ലോകത്തിൽ നിലവിലുള്ള ഏറ്റവും പരിസ്ഥിതി സൗഹൃദമായ സ്നീക്കേഴ്സ് ഷൂസ് പുറത്തിറക്കിയിരിക്കുകയാണ് ജപ്പാനീസ് സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ എഎസ്ഐസിഎസ്. 

എഎസ്ഐസിഎസ് പുറത്തിറക്കിയ പുതിയ ജെല്‍-ലൈറ്റ് III സിഎം 1.95 എന്ന സ്നീക്കേഴ്സിന്റെ നിര്‍മാണത്തിൽ പുറന്തള്ളുന്നത് 1.95 കിലോ കാര്‍ബണ്‍ ഡയോക്സൈഡ് മാത്രമാണ്. നിലവില്‍ ലഭ്യമായ കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമുള്ള സ്നീക്കേഴ്സിനെയെല്ലാം പിന്തള്ളുന്നതാണ് ജെല്‍-ലൈറ്റ് III സിഎം1.95. കരിമ്പിൽനിന്ന് ഭാഗികമായി എടുത്ത ജൈവാധിഷ്ഠിത പോളിമറുകളുടെ സംയുക്തത്തില്‍ നിന്ന് നിർമിക്കുന്ന പുതിയ കാര്‍ബണ്‍ നെഗറ്റീവ് ഫോം ആണ് ഇതിന്‍റെ സോളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ റീസൈക്കിള്‍ ചെയ്ത പോളിസ്റ്റര്‍ മുകള്‍ഭാഗത്തും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം നിര്‍മ്മാണ ഘട്ടത്തിലും ഉപയോഗപ്പെടുത്തി. 

സാധാരണ പരിസ്ഥിതി സൗഹൃദ സ്നീക്കറുകള്‍ നിർമിക്കുമ്പോൾ അതിന്‍റെ ലുക്കിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ എഎസ്ഐസിഎസിന്‍റെ ഈ പുതിയ സ്നീക്കറുകള്‍ ഡിസൈനിനും പ്രാധാന്യം നൽകുന്നു. 2023ല്‍ വിപണിയിലെത്താന്‍ പോകുന്ന ഈ സ്നീക്കറുകളുടെ വില ഇതു വരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com