ദീപാവലി പാർട്ടി ആഘോഷമാക്കി മനീഷ് മൽഹോത്ര: ചിത്രങ്ങൾ

designer-manish-malhothra-diwali-party
Image Credits: Manish Malhotra/Instagram
SHARE

സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര പാർ‍ട്ടി സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ വൻതാരനിരയാണ് പാർട്ടിക്കായി മനീഷിന്റെ വസതയിലെത്തിയത്. ആഘോഷങ്ങൾക്കിടെ മനീഷ് പകർത്തിയ  ഒരു ചിത്രം സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർത്തിരിക്കുകയാണ്.

നടി കാജോളിനും നിർമാതാവും സംവിധായകനുമായ കരൺജോഹറിനുമൊപ്പമുള്ള ചിത്രമാണ് മനീഷ് പങ്കുവച്ചത്. ‘‘1993 മുതലുള്ള സൗഹൃദം. ഇവരില്ലാതെ ഒരു ആഘോഷവും പരിപൂര്‍ണമാവുകയില്ല. സ്നേഹം മാത്രം’’ – ചിത്രത്തിനൊപ്പം മനീഷ് കുറിച്ചു. മൂവരും ഒന്നിച്ചുള്ള സെൽഫിയും കരണും മനീഷും ചേർന്ന് കാജോളിനെ ചുംബിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്.

മാധുരി ദീക്ഷിത്, അനന്യ പാണ്ഡെ, ജാൻവി കപൂർ, കത്രീന കൈഫ്, സാറ അലി ഖാൻ,  മലൈക അറോറ, സുഹാന ഖാൻ, ആദിത്യ റോയ് എന്നിവർ പാർട്ടിക്ക് എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS