പോക്കറ്റ് കാലിയാകാതെ ഇഷ്ടമുള്ള ചെരിപ്പ് വാങ്ങാം

best-pocket-friendly-sandals-from-amazon
Image Credits: Bhupi/Istock.com
SHARE

വസ്ത്രത്തിന് അനുയോജ്യമായ ചെരിപ്പുകള്‍ ധരിക്കാനിഷ്ടപ്പെടാത്തവരായി ആരുണ്ട്? ഓഫിസില്‍ പോകുമ്പോള്‍ ഒരെണ്ണം, പാര്‍ട്ടികളില്‍ മറ്റൊന്ന്, വീടിനകത്ത് വേറൊരെണ്ണം തുടങ്ങി ഓരോന്നിനും അനുയോജ്യമായവ തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍ പോക്കറ്റ് കാലിയാകുന്നത് ആലോചിച്ച് ചിലര്‍ ഇഷ്ടപ്പെട്ടവ വാങ്ങാതിരിക്കും. എന്നാൽ ഇനി ആ ആഗ്രഹങ്ങളെ മറച്ചു പിടിക്കേണ്ടതില്ല. പോക്കറ്റ് ഫ്രണ്ട്‌ലിയായ പാദരക്ഷകളുടെ വലിയൊരു കലക്‌ഷൻ തന്നെ ആമസോണിലുണ്ട്. മോച്ചി. ബാറ്റ, ക്രോക്‌സ്, റെഡ് ടേപ്പ് തുടങ്ങി നിരവധി മികച്ച ബ്രാന്‍ഡുകളുടെ ചെരിപ്പുകള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാം. മികച്ച ചില പാദരക്ഷകൾ നോക്കാം.

ASIAN Men's Wonder-13 Sports Running Shoes 

ഈ മെന്‍സ് ഷൂസ് 9 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. എളുപ്പത്തില്‍ കഴുകിയെടുക്കാവുന്ന ഈ ഷൂസ് എല്ലാ സീസണുകള്‍ക്കും അനുയോജ്യമാണ്. സുഖപ്രദമായ ഫിറ്റിംഗ് നല്‍കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. ജിം വര്‍ക്ക്ഔട്ട്, ഔട്ട്‌ഡോര്‍ ഓട്ടം, പ്രഭാത നടത്തം, ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, ട്രെക്കിംഗ്, ഹിപ് ഹോപ്പ് ഡാന്‍സ്, പാര്‍ട്ടി വെയര്‍, നൃത്തം, വോളിബോള്‍, ഹൈക്കിംഗ്, അത്‌ലറ്റിക് സ്‌പോര്‍ട്‌സ്, സൈക്ലിംഗ്, ഹോക്കി, ഡ്രൈവിംഗ്, ജോഗിംഗ്, കബഡി, മാരത്തണ്‍, ബൈക്ക് റൈഡിംഗ്, പരിശീലനം, സ്‌കേറ്റിംഗ്, ഓഫിസ് വെയര്‍ തുടങ്ങിയെല്ലാ ആവശ്യങ്ങള്‍ക്കും അനുയോജ്യമാണ്. 29% ഓഫറിലാണ് വിൽപന. 499 രൂപ വിലയുള്ള ഈ ഷൂ എല്ലാ സൈസുകളിലും ലഭ്യമാണ്.

BATA mens Alfred Slipper

നിത്യോപയോഗത്തിന് അനുയോജ്യമായ ചെരിപ്പാണിത്. ബാറ്റയുടെ ഈ ചെരുപ്പ് ഫ്‌ളാറ്റ് ടൈപ്പ് ആണ്. 15% ഓഫറിലാണ് വില്‍പ്പന. പുരുഷന്മാര്‍ക്കായുള്ള ചെരിപ്പുകളില്‍ ഏറ്റവും മികച്ച ഒന്നായിരിക്കും ഇത്. 339 രൂപയാണ് വില. 

NEOSAFE Spark A5005 PVC Labour Safety Shoes 

പേരു പോലെ തന്നെ തൊഴിലാളികള്‍ക്ക് അനുയോജ്യമായ ഷൂസാണിത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് ഉപയോഗിക്കാൻ പാകത്തിലാണ് തയാറാക്കിയിരിക്കുന്നത്. എന്നാൽ ചൂടുള്ള പ്രതലം, ആസിഡോ രാസവസ്തുക്കളോ ഉള്ള നിലകള്‍, ഖനന വ്യവസായം, സിമന്റ് വ്യവസായ സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കാനാവില്ല. 369 രൂപയാണ് വില.

Do Bhai Women's Fashion Sandal

3 ഇഞ്ച് ഹൈറ്റിലാണ് ഇതിന്റെ ഹീല്‍. കാഷ്വല്‍& പാര്‍ട്ടിവെയര്‍ ചെരിപ്പാണ്. ട്രെന്‍ഡി ലുക്കാണ് നല്‍കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടും. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. 999 രൂപ വിലയുണ്ടായിരുന്ന ഈ ചെരുപ്പ് ഇപ്പോള്‍ 699 രൂപയ്ക്കാണ് വില്‍പ്പന. 

DR PLUS Women's Healthcare, Diabetic and Orthopedic Light Weight Footwear ‌‌‌

പ്രമേഹമുള്ളവര്‍ക്കും, നടുവേദന, നട്ടെല്ല് പ്രശ്‌നങ്ങള്‍, വിള്ളലുകള്‍, അനസ്‌തെറ്റിക് ഫൂട്ട്, കാല്‍ക്കനിയല്‍ സ്പര്‍സ്, കോളസ് മുതലായ അസുഖങ്ങൾ ഉള്ളവർക്കു വേണ്ടിയുള്ളതാണീ ചെരിപ്പ്. കാലിന്റെ വേദനാജനകമായ അവസ്ഥകളില്‍ നിന്ന് ആശ്വാസവും നല്‍കുന്നതിന് ബൗണ്‍സ് ബാക്ക് മെമ്മറിയുള്ള ഫ്‌ലെക്‌സിബിള്‍, മൃദുവായതും തൂവലുകളുള്ളതുമായ MCP/MCR (മൈക്രോ സെല്ലുലാര്‍ പോളിമര്‍) മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിന്തറ്റിക്, നൈലോണ്‍, മറ്റ് മോടിയുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നാണ് മുകള്‍ഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാലുകള്‍ക്ക് മികച്ച ലുക്കും നല്‍കും ആരോഗ്യപരമായ സംരക്ഷണവും നല്‍കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA