ADVERTISEMENT

വാച്ചിൽ ഏറ്റവും കൂടുതൽ വജ്രങ്ങൾ പതിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മീററ്റിൽ നിന്നുള്ള ആഭരണ നിർമാതാവ്. 17,524 വജ്രങ്ങളാണ് വാച്ചിൽ പതിപ്പിച്ചത്. റെനാനി ജുവൽസിന്റെ സിഇഒയും സ്ഥാപകനുമായ ഹർഷിത് ബൻസാലാണ് റെക്കോർഡ് സ്വന്തമാക്കിയത്.  

 

' ഹോങ്കോങ് കേന്ദ്രമായുള്ള ആരോൺ ഷും ജ്വല്ലറി 2018 ൽ സ്ഥാപിച്ച 15858 വജ്രങ്ങളുടെ റെക്കോർഡ് ആണ് ഇതോടെ പഴങ്കഥയായത്. ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ ടീമും കുടുംബവും ആഘോഷത്തിലാണ്. ഇന്ത്യൻ കലാപാരമ്പര്യം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ ലഭിച്ച അവസരമാണിത് '  ബൻസാൽ പറയുന്നു

 

'ശ്രിനിക - ഭാഗ്യത്തിന്റെ കാവൽ' എന്നാണ് വാച്ചിന് പേരിട്ടിരിക്കുന്നത്. ശ്രിനിക എന്നതിന് ഇന്ത്യൻ പുരാണത്തിൽ പൂവ് എന്നാണ് അർഥം. ലക്ഷ്മി ദേവിയേയും ഈ വാക്ക് പ്രതിനിധീകരിക്കുന്നു. 11 മാസം കൊണ്ടാണ് വാച്ച് നിർമിച്ചത്. 17512 വെളുത്ത വജ്രവും 12 കറുത്ത വജ്രവും ഉപയോഗിച്ചിട്ടുണ്ട്. 373.030 ഗ്രാം ആണ് വാച്ചിന്റെ തൂക്കം.

 

'ഓരോ ഘട്ടത്തിലും വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. ഓരേ നിറവും ശുദ്ധിയുമുള്ള വജ്രം സംഘടിപ്പിക്കാനും ബുദ്ധിമുട്ടി. കാഴ്ചയിൽ മനോഹരവും ധരിക്കാനും സുഖപ്രദവുമായിരിക്കണം വാച്ച് എന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതിന് അനുസരിച്ചാണ് ഡിസൈൻ ചെയ്തതും നിർമിച്ചത്. സഹപ്രവർത്തകരും കുടുംബാംഗങ്ങളും പ്രചോദനമായി നിന്നതാണ് വെല്ലുവിളികൾ മറികടന്ന് ലക്ഷ്യത്തിലെത്താൻ സഹായിച്ചത്' ബൻസാൽ പറയുന്നു

 

Content Summary: Guinness World Record: Indian Jeweler Watch Design Using Over 17,524 Diamonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com