ബജറ്റവതരണത്തിന് പരമ്പരാഗത ചുവപ്പ് ടെമ്പിൾ സാരിയിൽ നിർമല സീതാരാമൻ

HIGHLIGHTS
  • നിർമല സീതാരാമൻ കൈത്തറി വസ്ത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു
Nirmala Sitharaman wears traditional temple saree on budget day
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ, എഎൻഐ
SHARE

ബജറ്റ് അവതരണത്തോടൊപ്പം തന്നെ ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരമാൻ ധരിക്കുന്ന സാരികളും ചർച്ചാ വിഷയമാവാറുണ്ട്. ചുവന്ന നിറത്തിലുള്ള പരമ്പരാഗതമായ ടെമ്പിൾ സാരി ധരിച്ചാണ് ഇത്തവണ ധനമന്ത്രി ബജറ്റവതരിപ്പിക്കാനായി എത്തിയത്. മനോഹരമായ സാരിയിൽ കറുത്ത ബോർഡറുകളും ഗോൾഡൻ നിറത്തിലുള്ള ഡിസൈനുകളുമുണ്ട്. സാരിയോടൊപ്പം ഒരു ചുവന്ന പൊട്ടും സ്വർണ വളകളും മാത്രം അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് അവർ ബജറ്റ് ദിനത്തിലെത്തിയത്. 

2019ൽ ധനമന്ത്രിയായി ചുമതലയേറ്റത് മുതൽ നിർമല സീതാരാമൻ കൈത്തറി വസ്ത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. നിലവിലെയും കഴിഞ്ഞ വർഷങ്ങളിലെയും ബജറ്റ് അവതരണത്തിന് തെരഞ്ഞെടുത്ത സാരികൾ അത് വ്യക്തമാകുന്നുണ്ട്. 

തന്റെ ആദ്യ ബജറ്റ് അവതരണ ദിനത്തിൽ സ്വർണ്ണ ബോർഡറോടുകൂടിയ ലളിതമായ പിങ്ക് മംഗൾഗിരി സാരിയാണ് അവർ ധരിച്ചത്. 2020-ൽ, ഐശ്വര്യത്തെ സൂചിപ്പിക്കുന്ന മഞ്ഞ-സ്വർണ്ണ സിൽക്ക് സാരിയാണ് തെരഞ്ഞെടുത്തത്. അടുത്ത വർഷം ഇന്ത്യയുടെ സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന പോച്ചംപള്ളി ഇകത്ത് നിർമിച്ച ചുവപ്പും വെള്ളയും കലർന്ന സിൽക്ക് സാരിയാണ് ധരിച്ചത്. 2022-ൽ സീതാരാമൻ  മെറൂൺ നിറത്തിലുള്ള കൈത്തറി സാരിയാണ് ധരിച്ചത്. 

Content Summary: Nirmala Sitharaman wears traditional temple saree on budget day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS