നമ്മുടെ ലോകത്തേക്ക് ദുഷ്ടശക്തികള്‍ പ്രവേശിക്കാതെ കാക്കുന്ന ഹീറോ. അമാനുഷികൻ അല്ല, അതിശക്തൻ. മറ്റു കഥാപാത്രങ്ങളെ പോലെ തിന്മയോടു പോരാടുന്ന ആളല്ല, ദുഷ്ടശക്തികളെ പ്രതിരോധിക്കുന്ന കഥാപാത്രം. ചോരയോടറപ്പില്ലാത്ത, തീരെ ദയയില്ലാത്ത കാവലാൾ! മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഒരുക്കിയ ഫാന്റസി യൂണിവേഴ്സിലെ കഥാപാത്രമായി മലയാളികളുടെ ‘മിന്നൽ മുരളി’ ടൊവീനോ മാറിയതിനെ കുറിച്ച് കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്ഗർ അച്ചു സംസാരിക്കുന്നു:

∙ പെർഫക്ട് ഹീറോ ടൊവീനോ
ടൊവീനോ എന്റെ ആദ്യ സിരീസ് മുതലേ കൂടെ ഉണ്ട്. അതുകൊണ്ട് കമ്യൂണിക്കേഷൻ വളരെ എളുപ്പമായിരുന്നു. കൺസപ്റ്റ് മാത്രം പറഞ്ഞുകൊടുത്താൽ മതിയായിരുന്നു ടൊവീനോക്ക്. ഒരു സൂപ്പർ ഹീറോ മൂവി ചെയ്തതുകൊണ്ട് പോസ്ച്ചറുകളും ബോഡി ലാംഗ്വേജും കൃത്യമായിരുന്നു. മോഡൽ ആയ ശേഷം ആക്ടർ ആയ വ്യക്തിയായതുകൊണ്ട് പോസുകളൊക്കെ വളരെ എളുപ്പമായിരുന്നു ടൊവീനോയ്ക്ക്.

വെട്ടാൻ പോകുന്ന എക്സ്പ്രഷനും ബോഡി ലാംഗ്വേജും ആണ് ഫോട്ടോയില്‍. ഒരു സൂപ്പർ ഹീറോ എങ്ങനെ പോസ് ചെയ്യണമെന്ന് ടൊവീനോയ്ക്ക് അറിയാമായിരുന്നു. മിന്നൽ മുരളി ചെയ്തതുകൊണ്ട്, അതിനെപ്പറ്റി വിശദീകരിക്കാനും പറഞ്ഞുകൊടുക്കാനുമൊന്നും സമയം കളയേണ്ടി വന്നില്ല. മാത്രമല്ല, എനിക്ക് മുഖഭാവം എങ്ങനെ വേണമെന്നു പറയാനേ പറ്റൂ, ശരീരഭാഷ കൂടി കൃത്യമായി കൊണ്ടു വന്നത് ടൊവീനോയാണ്.

ദുഷ്ടശക്തിയുടെ കഥാപാത്രം കൂടി ഫോട്ടോയിലുള്ളതുകൊണ്ട് ടെക്നിക്കൽ വശങ്ങൾ കൂടി മനസ്സിലാക്കി വേണമായിരുന്നു പോസ് ചെയ്യാൻ. അതു കറക്ടായി ടൊവീനോ ചെയ്തു. ഞങ്ങളുടെ ടീമിലെ ഏറ്റവും പൊക്കമുള്ള ഒരാളെ ഷർട്ടൊന്നും ഇടാതെ ഒരു സ്റ്റൂളിൽ കയറ്റി നിർത്തി, അയാളുടെ കഴുത്തിനു പിടിച്ചാണ് ഷൂട്ട് ചെയ്തത്. ലൈറ്റിന്റെ ആംഗിളും മറ്റും മനസ്സിലാക്കി കൃത്യമായ പോസ് തന്നെ ടൊവീനോ തന്നു. അതുകൊണ്ട് വളരെ എളുപ്പത്തിൽ ഷൂട്ട് കഴിഞ്ഞു.
ഷൂട്ട് പെട്ടെന്നു കഴിഞ്ഞെങ്കിലും ഞങ്ങൾ കുഴഞ്ഞു പോയത് ഏത് ഫോട്ടോ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാനാണ്. രണ്ട് ധ്രുവങ്ങളിൽ നില്‍ക്കുന്ന ഭാവങ്ങളുള്ള രണ്ട് പോസുകളായിരുന്നു ഫൈനലൈസ് ചെയ്തത്. രണ്ടും അടിപൊളി ആയിരുന്നു. ഏതു വേണമെന്നു തിരഞ്ഞെുക്കാൻ ആയിരുന്നു കൺഫ്യൂഷൻ.

∙ ഹാൻസം യങ് മാന്‍ ടു ഡാർക് ഹീറോ!
കോസ്റ്റ്യൂമിൽ പോലും ഡാർക്കർ ഷേഡ് കൊണ്ടുവരാന്‍ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഇരുട്ടത്തു പെട്ടെന്ന് എടുത്തു കാണാത്ത തരത്തിലുള്ള മെറ്റീരിയലും നിറവുമാകണമെന്ന് സ്റ്റൈലിസ്റ്റിനോടു പറഞ്ഞിരുന്നു. മേക്കപ് പോലും അത്തരത്തിലാണ് പ്ലാൻ ചെയ്തതും എക്സിക്യൂട്ട് ചെയ്തതും. റഫ്നെസ് ഉള്ള ലുക്കായിരുന്നു വേണ്ടത്. അതുകൊണ്ട് മേക്കപ്പിലും കോസ്റ്റ്യൂമിലും ഡാർക്നെസ് പരമാവധി ഉപയോഗപ്പെടുത്തി.
റഫ് ആയിട്ടുള്ള രണ്ടു ടോണുകളാണ് ടോവീനോയുടെ കോസ്റ്റ്യൂമിനു വേണ്ടി ഉപയോഗിച്ചത്. ഒരു ലൈറ്റ് ഷേഡും ഒരു ഡാർക് ഷേഡുമാണ് കോസ്റ്റ്യൂം. പുറത്തെ ട്രെഞ്ച് കോട്ട് ലൈറ്റ് ഗ്രെയിഷ് ടോൺ വരുന്ന ബ്ലാക്കും ഇന്നർ ഫുൾ ബ്ലാക്കും കൊടുത്തു. സ്യൂട്ട് ലെതർ ആണ് മെറ്റീരിയൽ. അതേ മെറ്റീരിയലിൽ തന്നെ പാന്റ്സും ചെയ്തു.

ഡീറ്റെയിലിങ്ങിനു വേണ്ടി എക്സ്ട്രാ ഫ്ലാപ്സും ബെൽറ്റുകളും കൊടുത്തു. മേക്കപ് ചെയ്തപ്പോളും ഡാർക് ടോൺ വരാൻ വേണ്ടി രണ്ട് ഷേഡ് ഡൾ ആക്കിയാണ് ചെയ്തത്. ടോവീനോയുടെ ഹാൻസം യങ് മാന്‍ ഇമേജ് മാറ്റി ഒരു ഡാർക്ക് ഹീറോ പരിവേഷം കൊണ്ടു വരാൻ ശ്രദ്ധിച്ചിരുന്നു. സ്മിജി ആണ് സ്റ്റൈലിങ്. മെൻ ഇൻ ക്യൂ വെഡ്ഡിങ് ആണ് കോസ്റ്റ്യൂം. മേക്കപ് – ശിവ മേക്കോവർ. ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത് ആനന്ദ് മാത്യു തോമസ്, പ്രൊജക്ട് ഡിസൈനർ ക്രിജ പോൾസൻ.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ മനോരമ കലണ്ടർ ആപിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാവും വ്യത്യസ്തമാണ്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ടൊവിനോ തോമസ്, ശോഭന, ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.
പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.
ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം
Content Summary: Concept Director Fashion Monger Achu Opens Up on Tovino's Viral Photoshoot for Manorama Calender App 2023