പർപ്പിൾ ലെഹങ്ക, സിൽക് സാരി; സഹോദരന്റെ വിവാഹത്തിൽ തിളങ്ങി പൂജ ഹെഗ്ഡെ

pooja-hegde-flaunts-in-brothers-wedding
Image Credits: Instagram/hegdepooja
SHARE

കുടുംബത്തിലെ വിശേഷത്തിന് എങ്ങനെ മനോഹരമായി ഒരുങ്ങാം എന്നു സംശയിക്കുന്നവർക്ക് നടി പൂജ ഹെഗ്ഡയെ മാതൃകയാക്കാം. സഹോദരന്റെ വിവാഹത്തിന് ഒരുങ്ങിയ പൂജയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. സംഗീത് ചടങ്ങിൽ പർപ്പിൾ ലെഹങ്ക ധരിച്ച പൂജ, വിവാഹചടങ്ങിൽ കാഞ്ചീവരം സാരിയിൽ തിളങ്ങി. രണ്ടു ലുക്കുകളും ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടി.

ബുധനാഴ്ചയാണ് പൂജ സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ചത്. സംഗീത് ചടങ്ങിനൊരുങ്ങിയ ചിത്രങ്ങളായിരുന്നു ആദ്യമെത്തിയത്. മോഡേൺ സ്റ്റൈലിലാണ് ലെഹങ്കയുടെ ഡിസൈൻ. പ്ലൻജിങ് വി നെക്‌ലൈനുള്ള ബ്രാലെറ്റ് ബ്ലൗസിൽ ഹെവി സീക്വിൻ വർക്കുകൾ നിറഞ്ഞു. നിലം മുട്ടി കിടക്കുന്ന സ്കർട്ടിലും എംബ്ബല്ലിഷ്മെന്റുകൾ ചാരുതയേകി. 

pooja-hegde-flaunts-in-brothers-wedding 2

സംഗീത് എന്നാൽ തിളക്കവും പ്രകാശവും എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. സ്റ്റേറ്റ്മെന്റ് റിങ്ങും ഡയ്മണ്ട് കമ്മലുമായിരുന്നു ആക്സസറീസ്.

ഇതിനു പിന്നാലെ സഹോദരന്റെ വിവാഹചിത്രങ്ങളും പൂജ പങ്കുവച്ചു. ഓറഞ്ചും ഗോൾഡനും നിറങ്ങൾ ചേരുന്ന കാഞ്ചീവരം സിൽക് സാരിയിൽ വധുവിനെപ്പോലെ സുന്ദരിയായിരുന്നു താരം. വലിയ ഗോൾഡൻ ബോർഡർ, ബ്രോകേഡ് ഡിസൈൻ, ടാസിൽസ് തുന്നിയ പല്ലു, ചുവപ്പ് പൈപ്പിങ് എന്നിവയായിരുന്നു സാരിയുടെ പ്രത്യേകത. എംബ്രോയഡ്റിയും സ്വീകിൻ ഡീറ്റൈലിങ്ങുമുള്ള  സിൽക് ബ്ലൗസ് പെയർ ചെയ്തു. സ്വർണവും മരതകവും ചേർന്ന മാം ടിക്ക, നെക്‌ലേസ്. ജുംക, വളകൾ എന്നിങ്ങനെ പാരമ്പര്യത്തനിമയുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു. 

pooja-hegde-flaunts-in-brothers-wedding 1

താരത്തിന്റെ രണ്ട് ലുക്കുകൾക്കും മികച്ച പ്രതികരണമാണ് ഫാഷൻ ലോകത്തിൽ നിന്നും ലഭിച്ചത്. സാരിയിലുള്ള ചിത്രങ്ങൾ കണ്ടപ്പോൾ പൂജയുടെ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചതായും ആരാധകർ കമന്റ് ചെയ്യുന്നു.

Content Summary: Pooja Hegde flaunts in brothers wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS