ADVERTISEMENT

ഷൈൻ ടോം ചാക്കോയുടെ ‘റീൽ’ ജീവിതത്തിന്റെ കൂടെ ‘റിയൽ’ ജീവിതവും ഫോളോ ചെയ്യുന്നവർ ‘സാബിത്തേ’ എന്ന നീട്ടിവിളി കേൾക്കാതിരിക്കില്ല. ഷൈനിന്റെ സ്റ്റൈലിസ്റ്റ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും അതിനുമപ്പുറമാണ് സാബിത്തും ഷൈനും തമ്മിലുള്ള ബന്ധം. ഭീഷ്മപർവ്വം സിനിമയുടെ പ്രൊമോഷൻ സമയം മുതലേ ഷൈനിന്റെ കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ് ആണ് അബ്ദുൽ സാബിത്ത് അഥവാ സാബി ക്രിസ്റ്റി. 

 

തിയറ്ററിൽനിന്ന് ഇറങ്ങി ഓടിയപ്പോൾ ഇട്ട ഹൂഡിയാണ് ആദ്യമായി സാബി ഷൈനിനു കൊടുത്ത ഡ്രെസ്. പിന്നീടങ്ങോട്ട് ഇന്റർവ്യൂസിനും പ്രൊമോഷനും ഷൈൻ ധരിക്കുന്ന വസ്ത്രങ്ങളും വാച്ചുകളും സൺഗ്ലാസുകളും തൊപ്പികളും എല്ലാം സ്റ്റൈൽ ചെയ്യുന്നത് ഈ കാസർകോട്ടുകാരനാണ്. 

story-about-shine-tom-chackos-stylist-sabi-christy3
അബ്ദുൽ സാബിത്ത്; ചിത്രം: മനോരമ ഓൺലൈൻ

 

∙ ‘ആഗ്രഹങ്ങളും മനസ്സും ശുദ്ധമാണ്’ : സാബി ക്രിസ്റ്റി

ഒരു പാക്കറ്റ് സിഗരറ്റ് കൊണ്ടു പോയി കൊടുത്തതിൽനിന്നു തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. പക്ഷേ അതൊന്നും ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. സ്റ്റൈലിസ്റ്റ് ആണ്, ഡിസൈനറാണ് എന്നതൊക്കെ രണ്ടാമത്തെ കാര്യം. അതിനുമപ്പുറം ഒരു ബ്രദറിനെ പോലെ ഫ്രണ്ടിനെ പോലെ ഏറ്റവും അടുത്ത ബന്ധമാണ് ഞങ്ങളുടേത്. 

ഷൈനിന്റെ സ്വന്തം സാബിത്ത്
ഷൈൻ ടോം ചാക്കോയും അബ്ദുൽ സാബിത്തും; ചിത്രം: മനോരമ ഓൺലൈൻ

 

ഒരാളുടെ പേഴ്സനാലിറ്റി അനുസരിച്ച് വസ്ത്രം ധരിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്. ഷൈൻ ചേട്ടൻ നല്ല രീതിയിൽ പെരുമാറുന്ന, ഒരു ജാഡയുമില്ലാതെ സംസാരിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് സ്റ്റൈല്‍ ചെയ്യാം എന്നു തീരുമാനിക്കുന്നത്. പണ്ടു തൊട്ടേ എനിക്കു ഫാഷൻ ഇഷ്ടമാണ്. മോഡലുകളെയും ആക്ടേഴ്സിനെയും ഒക്കെ വച്ച് ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. എല്ലാവരും അറിയാൻ തുടങ്ങിയത് ഷൈൻ ചേട്ടന്റെ കൂടെ കൂടിയതിൽ പിന്നെ ആണ്. മിക്ക ഇന്റർവ്യൂസിനും ‘സാബിത്തേ, സാബിത്തേ’ എന്നു വിളിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്റെ ആഗ്രഹങ്ങളും മനസ്സും ശുദ്ധമാണ്. അതുകൊണ്ട് തന്നെ സ്വപ്നങ്ങളെല്ലാം സത്യമാകുമെന്ന വിശ്വാസമുണ്ട്. 

 

∙ ‘റിയൽ ഫാഷൻ കൊച്ചിയിലല്ല, കാസർകോടാണ്’ : ഷൈൻ ടോം ചാക്കോ 

ആക്ടറിനെ ക്യാരക്ടറായി സ്ക്രീനിൽ മാത്രം കണ്ടാൽ മതി എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഫോട്ടാഷൂട്ടുകൾ ഒന്നും ചെയ്യാറില്ല. നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. പക്ഷേ യൂത്തിനെ ആകർഷിക്കാൻ നല്ല വസ്ത്രങ്ങൾക്കു സാധിക്കും. റിയൽ ഫാഷൻ കൊച്ചിയിലല്ല, കാസർകോടാണ്. അവിടെ എത്തിയിട്ടാണ് ഇങ്ങോട്ടു വരുന്നത്. 

 

ഇൻഡസ്ട്രിയിൽ എല്ലാവരും സ്റ്റൈലാണ്. ഞാൻ മാത്രമാണ് ഇട്ട ഡ്രെസ് തന്നെ വീണ്ടും വീണ്ടും ഇട്ട് പ്രൊമോഷനും ഇന്റർവ്യൂവിനും ഒക്കെ വരുന്നത്. അങ്ങനെ നോക്കുമ്പോൾ ഇവർക്ക് ഇൻഡസ്ട്രിയിലേക്കു കടക്കാൻ ബെസ്റ്റ് ചോയ്സ് ഞാനാണ്. ഒരു പാക്കറ്റ് സിഗരറ്റും കൊണ്ട് എന്റെ ലൈഫിലേക്കു വന്നതാണെങ്കിലും ഇപ്പോൾ വലിക്കരുത്, കുടിക്കരുത് എന്നൊക്കെ പറയും. പിന്നെ ആരെയും സിഗരറ്റ് വാങ്ങി വരാൻ ഇവൻ സമ്മതിച്ചിട്ടുമില്ല. 

 

നോക്കാം മനോരമ കലണ്ടർ ആപ്പ്

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യാം

 

Content Summary: Story about Shine Tom Chacko's stylist Sabi Christy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com