റെഡ്കാർപെറ്റിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ

oscar-fashion
Image Credits: AFP
SHARE

വ്യത്യസ്തമായ വസ്ത്രധാരണരീതികൊണ്ടും ഫാഷൻ സ്റ്റൈലുകൊണ്ടും കൂടി ശ്രദ്ധേയമാകാറുണ്ട് ഓസ്കർ വേദി. റെഡ്കാർപെറ്റിൽ വസ്ത്രത്തിലും ലുക്കിലും താരങ്ങൾ മിന്നിത്തിളങ്ങാറുണ്ട്. ഇത്തവണയും ഓസ്കർ വേദി സ്റ്റൈലിഷായിരുന്നു. ഓസ്കർ വേദിയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ. 

സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമറായാണ് ചൈനീസ് നടി ഫാൻ ബിങ് ബിങ് ഓസ്കർ വേദിയിലെത്തിയത്. സിൽവർ നിറത്തിലുള്ള ഗൗണും അതിന് പച്ചനിറത്തിലുള്ള സ്ലീവുള്ള ഒരു കോട്ടുമാണ് വേഷം. 

ഓസ്കർ വേദിയിലെ മിന്നും താരമായ മിഷേൽ യോ സിമ്പിൾ ലുക്കിൽ മാലാഖയെ പോലെയാണ് റെഡ്കാർപെറ്റിലെത്തിയത്. മികച്ച നടിയായി തിരഞ്ഞെടുത്ത മിഷേൽ വെളുത്ത നിറത്തിലുള്ള ഗൗണാണ് ധരിച്ചത്. 

ഓസ്കർ വേദിയിൽ സ്വന്തം ഫാഷൻ സ്റ്റേറ്റ്മെന്റ് തീർക്കുകയായിരുന്നു നടി ഡനയ് ഗുറേറ. കറുത്ത ഗൗണിൽ സ്റ്റൈല് ലുക്കിലെത്തിയ ഡനയ് ഗുറേറയുടെ ഹെയർസ്റ്റൈലാണ് ഏറ്റവും ആകർഷണീയം. 

തിളക്കമേറിയ സിൽവർ ഗൗണിലെത്തിയ മലാല യൂസഫ്സായി റെഡ്കാർപെറ്റിൽ അതിമനോഹരിയായിരുന്നു. 

സിമ്പിൾ ലുക്കിൽ ഓസ്കർ വേദിയിലെ താരമായി അമേരിക്കൻ നടി സ്റ്റെഫ്നീ സു. പിങ്ക് നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയാണ് താരം. 

ടെംസ് ഓസ്കർ റെഡ്കാർപെറ്റിൽ വ്യത്യസ്തമായ ലുക്കിലാണ് എത്തിയത്. വെളുത്ത ഗൗണിലാണ് ഓസ്കർ വേദിയിലെത്തിയത്.

Content Summary: Red Carpet look in Oscar 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA