കറുത്ത വിരലുകളും ഗാഢമായ നോട്ടവുമായി മനസ്സിനെ വരുതിയിലാക്കും മാന്ത്രികൻ; വ്യത്യസ്തം ഷൈൻ ടോം ചാക്കോ

HIGHLIGHTS
  • ബോഡി ലാംഗ്വേജ്, നോട്ടം; ഇതായിരുന്നു ഷൈൻ ടോം ചാക്കോയെ ഈ കഥാപാത്രമായി കാസ്റ്റ് ചെയ്യാനുള്ള കാരണം
  • നമ്മൾ കൊടുത്ത സ്പേസ് മനോഹരമായി ഉപയോഗിച്ച് കഥാപാത്രത്തെ പൂർണമാക്കിയ ആർടിസ്റ്റാണ് ഷൈൻ
SHARE

നോട്ടത്തിലൂടെയും വിരലുകളിലൂടെയും മനസ്സിനെ നിയന്ത്രിക്കുന്ന മാന്ത്രികൻ! കണ്ണുകളിലെ തീക്ഷണതയിലൂടെ മനസ്സിന്റെ കടിഞ്ഞാൺ കൈക്കലാക്കുന്ന കഥാപാത്രം. ‘ബോഡി ലാംഗ്വേജ്, നോട്ടം; ഇതായിരുന്നു ഷൈൻ ടോം ചാക്കോയെ ഈ കഥാപാത്രമായി കാസ്റ്റ് ചെയ്യാനുള്ള കാരണം. ഞാൻ ഇതിനു മുൻപ് ഷൈനിന്റെ കൂടെ വർക്ക് ചെയ്തിട്ടില്ല. പക്ഷേ എന്റെ മനസ്സിലുള്ള കഥാപാത്രത്തെ മനസ്സിലാക്കി കൃത്യമായി ഔട്പുട്ട് തന്ന ആർടിസ്റ്റാണ്. നോട്ടം ആഴത്തിലുള്ളതായിരിക്കണം എന്ന നിർദേശമാണ് പ്രധാനമായും നൽകിയത്. അതിഗംഭീരമായി തന്നെ ആ കഥാപാത്രത്തെ ഷൈൻ ഉൾക്കൊണ്ടു.’ മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഒരുക്കിയ ഫാന്റസി യൂണിവേഴ്സിലെ കഥാപാത്രമായി ‍ഷൈൻ ടോം ചാക്കോ മാറിയതിനെ കുറിച്ച് കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്ഗർ അച്ചു സംസാരിക്കുന്നു. 

shine-tom-chacko-photoshoot-for-manorama-calendar-app6

∙ മനസ്സിനെ വരുതിയിലാക്കുന്ന നോട്ടം

ഈ കഥാപാത്രത്തിന്റെ പ്രത്യേകത, ആരുടെയും മനസ്സിനെ നിയന്ത്രിക്കാനുള്ള അമാനുഷിക കഴിവ് ഉണ്ട് എന്നതാണ്. കണ്ണുകളുടക്കിയാൽ, നോട്ടത്തിലൂടെ നിങ്ങളുടെ മനസ്സിനെ വരുതിയിലാക്കി അയാളുടെ വിരലനക്കങ്ങൾക്കനുസരിച്ച് പെരുമാറുന്ന ഒരു പാവയാക്കാൻ കഴിവുള്ള കഥാപാത്രം. ഷൈനിനോട് ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ എന്ന് പറയേണ്ടി വന്നിട്ടില്ല. കഥാപാത്രത്തിന്റെ ബ്രീഫ് കൊടുത്തു, എന്റെ മനസ്സിലെ കഥാപാത്രം ഇങ്ങനെയാണെന്നു പറഞ്ഞു. വിരലുകളും നോട്ടവും ആണ് ഹൈലൈറ്റ് എന്നും പറഞ്ഞു. നമ്മൾ കൊടുത്ത ആ സ്പേസ് മനോഹരമായി ഉപയോഗിച്ച് കഥാപാത്രത്തെ പൂർണ്ണമാക്കിയ ആർടിസ്റ്റാണ് ഷൈൻ. ആക്ടേഴ്സും മോഡൽസും തമ്മിലുള്ള പ്രധാനമായ വ്യത്യാസം എന്താണെന്നു വെച്ചാൽ, ആക്ടേഴ്സിന്റെ പോസുകൾ എപ്പോഴും ആക്ഷൻ ഓറിയന്റഡ് ആയിരിക്കും. അത് ഈ കഥാപാത്രത്തെ ഒരുപാട് ഹെൽപ് ചെയ്തു. വിരലുകൾ ഉപയോഗിച്ച് വളരെ മനോഹരമായി തന്നെ കഥാപാത്രത്തെ പൂർണമാക്കി. കൃത്യമായ നോട്ടവും അതിനൊപ്പം ചേർന്നപ്പോൾ മനസ്സിനെ നിയന്ത്രിക്കുന്ന മാന്ത്രികനായി ഷൈൻ ടോം ചാക്കോ മാറി. 

∙ ഓപ്പൺ കോട്ടിൽ ജാപ്പനീസ് ടാറ്റൂ 

പെട്ടെന്ന് പ്ലാൻ ചെയ്ത ഷൂട്ടാണ് ഷൈനിന്റേത്. എങ്കിലും കൃത്യമായ ഐഡിയ കഥാപാത്രത്തിന്റെയും കോസ്റ്റ്യൂമിന്റെയും കാര്യത്തിൽ ഉണ്ടായിരുന്നു. സ്യൂട്ട് സെറ്റാണ് കോസ്റ്റ്യൂമായി തിരഞ്ഞെടുത്തതെങ്കിലും സാധാരണ ഒരു വെയ്സ്റ്റ് കോട്ട് വേണ്ട എന്നു തീരുമാനിച്ചിരുന്നു. ബട്ടനില്ലാത്ത ഓപ്പൺ കോട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. വെയ്സ്റ്റ് കോട്ടിന്റെ ഒരു ഫീൽ കൊണ്ടു വരിക എന്നതായിരുന്നു ഉദ്ദേശം. ആദ്യമേ മെറ്റൽ എൻഗ്രേവ് ചെയ്ത ആക്സസറി നെഞ്ചിന്റെ ഭാഗത്തു വേണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് ചെസ്റ്റ് ഏരിയ കാണുന്ന തരത്തിലാണ് കോട്ട് ഡിസൈൻ ചെയ്തത്. ബ്ലേസറിൽ കാണുന്ന വർക്ക് ജാപ്പനീസ് ടാറ്റൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ്. അതും പ്രത്യേകം പറഞ്ഞ് ഡിസൈൻ ചെയ്യിപ്പിച്ചതാണ്.  

shine-tom-chacko-photoshoot-for-manorama-calendar-app7

∙ നീണ്ട വിരലുകളുള്ള വിസാർഡ്!

കഥാപാത്രത്തിന് ഒരു വിസാർഡിന്റെ ലുക്ക് കൊടുക്കുന്നത് നീണ്ട നഖങ്ങളാണ്. മേക്കപ്പിന്റെ സമയത്തും ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് വിരലുകളിലും നഖങ്ങളിലുമാണ്. വിരലുകളിൽ മുഴുവൻ കറുത്ത പെയിന്റ് കൊടുത്തു, നീളൻ നഖങ്ങളും ആഡ് ചെയ്തു, അത് കഥാപാത്രത്തിന്റെ ലുക്കിനെ ഒരുപാട് സഹായിച്ചു. ഒരു മാന്ത്രികന്റെ ചടുലതയോടെ തന്നെ ഷൈൻ കഥാപാത്രമായി മാറുകയും ചെയ്തു. രണ്ടാമത് ഫോക്കസ് ചെയ്തത് കണ്ണുകളെയാണ്. മനസ്സിന്റെ ഉള്ളറകളിലേക്കു നോക്കുന്ന ഷൈനിന്റെ നോട്ടത്തെ ഗംഭീരമാക്കാൻ സഹായിച്ചത് സ്മോക്കി ഐ ഫീൽ നൽകുന്ന മേക്കപ് കൂടിയാണ്. 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ  മനോരമ  കലണ്ടർ ആപ്പിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാവും വ്യത്യസ്തമാണ്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ‍‍ടൊവിനോ തോമസ്, ശോഭന, ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.

shine-tom-chacko-photoshoot-for-manorama-calendar-app1

പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട  മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർ‌ഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.

shine-tom-chacko-photoshoot-for-manorama-calendar-app2

ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം കുറിപ്പുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു. വ്യക്തി ജീവിതവും പ്രൊഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷകമാക്കുന്നത്. പ്രൊഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർ‌ഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യാം

Content Summary: Concept Director Fashion Monger Achu Opens Up on Shine Top Chacko's Viral Photoshoot for Manorama Calender App 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS