ഉടൻ പണം ചാപ്റ്റർ 4ന് അത്യുഗ്രൻ കലാശക്കൊട്ട്, ഇനി ആഘോഷരാവുകൾ

udan-panam-chapter-4-celebrations-week
SHARE

മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് റിയാലിറ്റി ഗെയിം ഷോ ഉടൻ പണം നാലാം പതിപ്പിന് അത്യുഗ്രന്‍ കലാശക്കൊട്ട്. ഉടന്‍ പണം വേദിയില്‍ ഇന്നലെ മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷഭരിതമായ ‘ഉടൻ പണം ചാപ്റ്റർ 4 സെലിബ്രേഷന്‍സി’ന് തുടക്കം കുറിച്ചു. ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ആദ്യനാള്‍ വേദിയിലെത്തിയത് പ്രിയ സംവിധായകന്‍ ലാല്‍ജോസാണ്.  സിനിമ, സംഗീതം, കായികം, താളം, നൃത്തം തുടങ്ങി ഓരോ ദിവസവും ഓരോ മേഖലയിലെയും താരങ്ങൾ എത്തും. 

ലാല്‍ ജോസിന് പുറമേ സ്റ്റീഫന്‍ ദേവസ്സി, ഐ.എം. വിജയന്‍, ടിനു യോഹന്നാന്‍, ആട്ടം കലാസമിതി, റംസാന്‍, കുക്കു, അളിയന്‍സ് ടീം തുടങ്ങി മലയാളികളുടെ പ്രിയ താരങ്ങളാണ് ഈ ദിവസങ്ങളില്‍ ആഘോഷ വേദിയിലെത്തുന്നത്. ഒപ്പം മത്സരാര്‍ഥികളെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍ നേടാനുള്ള അവസരവും. ഒകോങിലൂടെ ഓരോ ചോദ്യത്തിനും ഓരോ വിജയിക്കും ഒരു ലക്ഷം രൂപ വരെ നേടാം. ഏപ്രില്‍ 7 വരെ രാത്രി 8.30 ന് മഴവില്‍ മനോരമയില്‍ കാണാം ‘ഉടൻ പണം ചാപ്റ്റർ 4 സെലിബ്രേഷന്‍സ്’

പ്രേക്ഷകരുടെ പ്രിയ അവതാരകരായ ‍ഡെയ്ൻ ‍ഡേവിസും മീനാക്ഷി രവീന്ദ്രനുമാണ് പരിപാടിയുടെ അവതാരകർ. 15 കോടിയോളം രൂപയാണ് ഉടൻ പണം പ്രേക്ഷകരിലേക്കെത്തിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS