ADVERTISEMENT

സ്ത്രീകളെ ആകര്‍ഷിച്ചുകൊണ്ട് സാരി മേള ഒരുക്കിയിരിക്കുകയാണ് ആമസോണ്‍. സില്‍ക്ക്, സാറ്റിന്‍, ജോര്‍ജറ്റ് തുടങ്ങിയ തുണിത്തരങ്ങളില്‍ സാരികളുടെ വര്‍ണവൈവിധ്യമൊരുക്കിക്കൊണ്ടാണ് ആമസോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ലേഡീസിന് ഏറെ പ്രിയങ്കരമായ പല പ്രമുഖ ബ്രാന്‍ഡുകളുടേയും സാരികള്‍ അത്യാകര്‍ഷകമായ ഓഫറുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 80% വരെ ഡിസ്‌കൗണ്ടില്‍ സാരികള്‍ പര്‍ച്ചേസ് ചെയ്യാം.

വുമനിസ്റ്റ, സോരു ഫാഷന്‍, ലീസ സ്റ്റോര്‍, യാഷിക, ജാന്‍വി ഫാഷന്‍, മിര്‍ച്ചി ഫാഷന്‍, ദ്രുവി ട്രെന്‍ഡ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ സാരികള്‍ അത്യാകര്‍ഷമായ വിലക്കുറവില്‍ ലഭ്യമാണ്. 300 രൂപ മുതല്‍ വിലയില്‍ സാരികള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. പല ബ്രാന്‍ഡുകളുടേയും സാരികള്‍ എച്ച്എസ്ബിഎസ് ക്രെഡിറ്റ് കാര്‍ഡും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 5% അധിക ഡിസ്‌കൗണ്ടും ലഭിക്കും. പ്രധാന ബ്രാന്‍ഡുകളില്‍ ചിലതും അവയുടെ സാരികളുടെ സവിശേഷതകളും. 

വുമനിസ്റ്റ

ഒപ്റ്റിമല്‍ കംഫര്‍ട്ട് ഉറപ്പാക്കാന്‍ സില്‍ക്ക്, സാറ്റിന്‍, ജോര്‍ജറ്റ് തുടങ്ങി നിരവധി പ്രീമിയം തുണിത്തരങ്ങളിലാണ് വുമനിസ്റ്റ് സാരികള്‍ അവതരിപ്പിച്ചിരിക്കുന്നത്. കാഷ്വല്‍ വെയര്‍ സാരികള്‍, പ്രിന്റഡ് സാരികള്‍, പ്രത്യേക അവസരങ്ങള്‍ക്കായി എംബ്രോയ്ഡറി ചെയ്ത ഡിസൈനര്‍ സാരികള്‍, പാര്‍ട്ടി വെയര്‍ സാരികള്‍ എന്നിവയുടെ വിപുലമായ ശ്രേണി വുമനിസ്റ്റ വാഗ്ദാനം ചെയ്യുന്നു. ചെക്ക്ൗട്ട് സമയത്ത് കൂപ്പണ്‍ കോഡ് അപ്ലൈ ചെയ്താല്‍ വിലയില്‍ 5% ഡിസ്‌കൗണ്ട് നേടാം. 

സോരു ഫാഷന്‍

അതിമനോഹരമായ ഡിസൈനുകളില്‍ കോട്ടണ്‍ സില്‍ക്ക് ബനാറസി സാരികളാണ് സോരു ഫാഷന്‍ അവതരിപ്പിക്കുന്നത്. കോട്ടണ്‍ സില്‍ക്ക് തുണികൊണ്ട് നിര്‍മിച്ച സാരിയുടെ സവിശേഷതകൾ പ്രത്യേകം നെയ്ത ബോര്‍ഡറും പല്ലുവിലെ അതിമനോഹരമായ ഡിസൈന്‍ വര്‍ക്കുമാണ്. ഫ്ലോറൽ ഡിസൈനിലെ വര്‍ക്ക് സാരിയെ ഗംഭീരവും സ്‌റ്റൈലിഷുമാക്കുന്നുണ്ട്. പല്ലുവിലെ പൂക്കളുടെ പാറ്റേണുകള്‍ സാരിയെ കൂടുതല്‍ മനോഹരമാക്കുന്നു. കൂടുതല്‍ ഫാഷനബിള്‍ ആക്കുന്നതിന് ഇഷ്ടമുള്ള ഏത് ബ്ലൗസും ഇതിനൊപ്പം ധരിക്കാം.

ലീസ സ്റ്റോര്‍

ഫാബ്രിക്കിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ലീസ് സ്റ്റോര്‍ സാരികള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ബനാറസി സാരികള്‍, സില്‍ക്ക് സാരികള്‍, ഉത്സവ സാരികള്‍, വിവാഹ സാരികള്‍, എംബ്രോയ്ഡറി സാരികള്‍, പട്ടോള സാരികള്‍, ദക്ഷിണേന്ത്യന്‍ സാരി എന്നിവയുടെ എക്സ്‌ക്ലൂസീവ് & പ്രീമിയം ശേഖരം തന്നെ ലീസ് സ്റ്റോര്‍ ഒരുക്കിയിട്ടുണ്ട്.

യാഷിക

സൂറത്ത് ആസ്ഥാനമായുള്ള എത്നിക് ആന്‍ഡ് ഫ്യൂഷന്‍ വെയര്‍ ബ്രാന്‍ഡാണ് യാഷിക. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പുതുമകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബ്രാന്‍ഡ് അതിന്റെ പ്രൊഡക്ട്‌സ് വിപണിയില്‍ എത്തിക്കുന്നത്. അതിമനോഹരമായ എംബ്രോയ്ഡറി ടെക്‌നിക്കുകളോടെയാണ് സാരികള്‍ നെയ്തിരിക്കുന്നത്.

Content Summary: Saree mela in Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com