കറുപ്പ് ഗൗണിൽ ഹോട്ട് ക്ലാസിക് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി രാകുൽ പ്രീത് സിങ്. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനാണ് താരമെത്തിയത്. ഡിസൈനർ ഹൗസ് മോനോട്ടിൽ നിന്നുള്ളതാണ് താരത്തിന്റെ ബോഡികോൺ ഗൗൺ.
താരത്തിന്റെ ശരീരസൗന്ദര്യം വ്യക്തമാക്കുന്നതായിരുന്നു ഗൗണിന്റെ ഡിസൈൻ. ഡീപ് വി നെക്‌ലൈനും ഹൈ സ്ലിറ്റും ഹോട്ട് ലുക്ക് നൽകി. കട്ടൗട്ട്, നെറ്റ് ഡീറ്റൈൽസ് ഗൗണിന്റെ ക്ലാസിക് ഫീൽ ഉയർത്തിപ്പിടിച്ചു.

സ്ലീക് സിൽവർ കമ്മൽ, ബ്രേസ്‌ലറ്റ്, മോതിരം എന്നിവയായിരുന്നു ആക്സസറീസ്. ക്ലീൻ ബൺ സ്റ്റൈലിലുള്ള മുടി ബോസി ആറ്റിറ്റ്യൂഡ് സൃഷ്ടിച്ചു. സ്മോക്കി ഐ ഷാഡോ, ബ്ലാക് ഐലൈനർ, മസ്കാര, കോൺഡ്യൂർ ചെയ്ത കവിളുകൾ, ന്യൂഡ് ലിപ്സ്റ്റിക് എന്നിവ രാകുലിലെ ഫാഷനിസ്റ്റയെ ഉയർത്തിപ്പിടിച്ചു.
താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. രാകുലിന്റെ ഫാഷൻ സെൻസിനെയും ശരീരസൗന്ദര്യത്തെയും പുകഴ്ത്തി നിരവധി കമന്റുകളുണ്ട്.
Content Summary: Rakul Preet Singh Looks Stunning in Classic Black Gown