‘സുബ്ബലക്ഷ്മിയായി’ എസ്തർ അനിൽ, ഏറ്റവും മികച്ച ചിത്രങ്ങളെന്ന് ആരാധകർ, വൈറലായി ഫോട്ടോഷൂട്ട്

esther-anil
Image Credits: Instagram/_estheranil
SHARE

ചുവന്ന സാരി, ഒതുക്കിവച്ച മുടിയിഴകൾ, വിടർന്ന കണ്ണുകൾ...‘ദളപതി’ എന്ന തമിഴ്ചിത്രത്തിൽ നായികയായി ശോഭനയെത്തിയപ്പോൾ സൗന്ദര്യത്തിന്റെ പ്രതീകമയി ശോഭനയെ വാഴ്ത്തിയവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്കു ശേഷമിതാ ആ രൂപം ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലേക്ക് പതിപ്പിക്കുകയാണ് എസ്തർ അനിൽ. ‘ദളപതി’യിലെ ശോഭന അഭിനയിച്ച സുബ്ബലക്ഷ്മിയെ അതേ രൂപ ഭംഗിയോടെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ. 

കൽപ്പടവുകളിലും പാറക്കെട്ടുകൾക്കു മുകളിലുമെല്ലാം ഇരുന്നാണ് എസ്തർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കറുപ്പും ഗോൾഡനും കരയോടുകൂടിയ ചുവന്ന സാരിയായണ് എസ്തർ തിരഞ്ഞെടുത്തത്. കറുപ്പും ഗോൾഡനും മുത്തുകളോടു കൂടിയ മാലയും പിന്നിയിട്ട മുടിയും ശോഭനയെ ഓർമപ്പെടുത്തും. സിനിമയിലെ അതേ ലൊക്കേഷനില്‍ നിന്നാണ് ഫോട്ടോഷൂട്ടും നടത്തിയത്. 

ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. എസ്തറിന്റെ ഏറ്റവും മികച്ച ഫോട്ടോ ഇതാണെന്നും സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു. 

Content Summary: Esther Anil Make Over Photoshoot as Shobhana From Talapathy movie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS