ക്രിയാത്മകമായ ഫാഷൻ സെൻസ് കൊണ്ട് കയ്യടികളും വിമർശനങ്ങളും വാരികൂട്ടിയ താരമാണ് ഉർഫി ജാവേദ്. ഒരിക്കലും ആരും പരീക്ഷിക്കാത്ത പല വസ്തുക്കളിലും ഫാഷൻ കണ്ടെത്തിയ ഉർഫി പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഉർഫിയുടെ ഫാഷൻ സ്റ്റൈലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു കണ്ടന്റ് ക്രിയേറ്റർ.
Read More: നിറവയറിൽ ഡാൻസുമായി സ്നേഹ ശ്രീകുമാർ, പേടി തോന്നുന്നെന്ന് ആരാധകർ; വൈറലായി വിഡിയോ
ജീൻസ് ധരിച്ചെത്തിയ ഉർഫിയുടെ സ്റ്റൈലിനെയാണ് കണ്ടന്റ് ക്രിയേറ്ററായ ചാങ് ഹീ കിം പുനരാവിഷ്കരിച്ചത്. ഒരു ജീൻസ് ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന വിഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിഡിയോയ്ക്ക് തൊട്ടുമുമ്പായി ഉർഫിയുടെ വിഡിയോയും നൽകിയിട്ടുണ്ട്.
‘എന്റെ പൂച്ച പോലും അംഗീകരിച്ചില്ല’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. നടന്ന് നീങ്ങുന്ന ചാങ് ഹീ കിംനെ നോക്കുന്ന പൂച്ചയെയും വിഡിയോയിൽ കാണാം. നിരവധി പേരാണ് വിഡിയോ കണ്ടത്.
Content Summary: American influencer recreates Urfi Javed’s denim outfit