പ്രായം തോൽക്കും അഴക്, സാരിയിൽ ‘ദേവതയെ’പ്പോലെ മാധുരി ദീക്ഷിത് - Madhuri Dixit's Pics in Red Saree

569622379
Image Credits: Instagram/madhuridixitnene
SHARE

വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും മാധുരി ദീക്ഷിതന്റെ (Madhuri Dixit) സ്റ്റൈലിനും ഫാഷൻ സെൻസിനുമൊക്കെ ആരാധകരേറെയാണ്. ചെറുപ്പവും സൗന്ദര്യവും കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് താരം. സാരിയിൽ അതി മനോഹരിയായുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ തരംഗമാകുന്നു. 

ചുവപ്പ് സാരിയാണ് മാധുരി സ്റ്റൈൽ ചെയ്തത്. പ്ലെയിൻ ചുവപ്പ് സാരിയുടെ ബോർഡറിൽ ഗോൾഡൻ നിറത്തിലുള്ള എംബ്രോയ്ഡറി (Embroidery) ചെയ്തിട്ടുണ്ട്. സാരിയുടെ എംബ്രോയ്ഡറിക്ക് മാച്ച് ചെയ്യുന്ന ബ്ലൗസാണ് പെയർ ചെയ്തത്. ഗോൾഡ് ത്രെഡ് എംബ്രോയ്ഡറി, മിറർ അലങ്കാരങ്ങൾ, സീക്വൻസ് വർക്ക് എന്നിവയിൽ അലങ്കരിച്ച അനുയോജ്യമായ ബ്ലൗസാണ് ധരിച്ചത്. 

ഗോൾഡൻ കമ്മലും വളകളുമാണ് ആക്സസറീസ്. റെഡ് ലിപ്സ്റ്റിക്ക്, (Red Lipstick) ഇരുണ്ട പുരികങ്ങൾ, സ്ലീക്ക് ഐലൈനർ, ലൂസ് വേവി ഹെയർ സ്റ്റൈൽ എന്നിവയാണ് പരീക്ഷിച്ചത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ മനം മയക്കി. 

Content Summary: Madhuri Dixit's new pics in classic red saree and sleeveless blouse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS