‘നക്ഷത്രത്തെ പോലെ തിളങ്ങി നച്ചു’, ആദ്യമായി റാമ്പിൽ ചുവടുവച്ച് നക്ഷത്ര, സന്തോഷം പങ്കുവച്ച് പൂർണിമ

nakshatra-indrajith
Image Credits: Instagram/poornimaindrajith
SHARE

റെഡ്കാർപെറ്റിൽ ആദ്യ ചുവടകളുമായി ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ നക്ഷത്ര ഇന്ദ്രജിത്ത്. പൂർണിമയാണ് ഇക്കാര്യം സമൂഹ മാധ്യമ്തിൽ പങ്കിട്ട വിഡിയോ വഴി അറിയിച്ചത്. 

Read More: മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്, ക്രൂരതകളെ ഡിസിപ്ലിൻ എന്ന് അലങ്കരിക്കാതിരിക്കട്ടെ: ജുവൽ മേരി

പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിലാണ് നക്ഷത്ര റെഡ്കാർപെറ്റിൽ തിളങ്ങിയത്. സിമ്പിൾ ഡിസൈനോടു കൂടിയ മാലയും പെയർ ചെയ്തു. ലൂസ് ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. 

‘ലാലണ്ണാസ് സോങ്ങ്’ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് നോമിനേഷനിൽ നക്ഷത്ര ഇടം പിടിച്ചിരുന്നു. പുരസ്കാര നിശയിലെ റെഡ്കാർപെറ്റിലെ വിഡിയോ ആണ് പൂർണിമ പങ്കുവച്ചത്. വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. നച്ചു നക്ഷത്രത്തെ പോലെ തിളങ്ങുന്നു എന്നും ശരിക്കും പൂർണിമയെ പോലെ തന്നെയെന്നുമെല്ലാമാണ് കമന്റുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS