ADVERTISEMENT

അഴകും അറിവും മാറ്റുരയ്ക്കുന്ന വേദി. ലോക സൗന്ദര്യ മത്സരത്തിന്റെ ആതിഥ്യം ഇത്തവണ ഇന്ത്യയ്ക്കാണ്. 27 വർഷത്തിനു ശേഷം ഇന്ത്യയെ തേടിയെത്തിയ വിശേഷാവസരത്തിനായി ഫാഷൻ ലോകവും സൗന്ദര്യാരാധകരും കാത്തിരിക്കുകയാണ്. യുഎഇ ആണ് ലോക സൗന്ദര്യ മത്സരത്തിന്റെ വേദി എന്നാണ് നേരത്തേ തീരുമാനിച്ചത്. പക്ഷേ, ഇന്ത്യയിലാണ് മത്സരം നടക്കുകയെന്ന് കഴിഞ്ഞ ദിവസമാണ് മിസ് വേൾഡ് ഓർഗനൈസേഷൻ പ്രഖ്യാപിച്ചത്. സംസ്കാരിക വൈവിധ്യമുള്ള ഈ നാട്ടിൽ വച്ച് മത്സരം നടക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നാണ് മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപഴ്സനും സിഇഒയുമായ ജൂലിയ മോർലി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയും ആകാംക്ഷയിലാണ്. 6 വർഷമായി ലോക സൗന്ദര്യ കിരീടം സ്വന്തമാക്കാൻ കാത്തിരിക്കുന്ന ഇന്ത്യക്ക് പ്രതീക്ഷകൾ ഇത്തവണ ഏറെയാണ്. ഇതിന് മുമ്പ് ഒരു തവണ മത്സരം ഇന്ത്യയിൽ വച്ച് നടന്നെങ്കിലും അന്നു ഗ്രീസാണ് കിരീടം ചൂടിയത്. വർഷങ്ങൾക്കു ശേഷം മത്സരം ഇന്ത്യയിലെത്തുമ്പോൾ, കിരീടം ചൂടാൻ ഇന്ത്യക്കാരിക്കാകുമോ

ഇന്ത്യയെ വിജയകിരീടം ചൂടിച്ചവർ

റെയ്ത്ത ഫരിയയിലൂടെയാണ് ലോക സുന്ദരിപ്പട്ടം ഇന്ത്യ ആദ്യമായി നേടുന്നത്. ലോക സൗന്ദര്യ മത്സരം തുടങ്ങി 15 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ആ കിരീടത്തിനായി. 1966 ലാണ് റെയ്ത്ത ഫരിയ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നു മത്സരം നടന്നത് ലണ്ടനിൽ. പിന്നീട് ഐശ്വര്യ റായി എത്തുന്നതു വരെ കാത്തിരിക്കേണ്ടി വന്നു വീണ്ടും ഇന്ത്യയ്ക്ക് ‘ലോകസുന്ദരി’യാകാൻ. 1994ൽ എക്കാലത്തെയും ഫാഷൻ ഐക്കൺ ഐശ്വര്യ റായി ഇന്ത്യയുടെ അഭിമാനമായി.  90കൾ ഇന്ത്യയുടെ സൗന്ദര്യ ലോകത്ത് നിറമുള്ളൊരേടായിരുന്നു. 97 ൽ ഡയാന ഹൈഡനും 99 ൽ യുക്തമുഖിയും കിരീടം ചൂടി. തൊട്ടടുത്ത വർഷം പ്രിയങ്ക ചോപ്ര എഴുതിയത് ചരിത്രം. അടുപ്പിച്ചു രണ്ടു തവണ ലോക സൗന്ദര്യ മത്സര വിജയികളാകുക എന്ന നേട്ടവും ഇന്ത്യ അന്ന് സ്വന്തമാക്കി. അവസാനമായി ഇന്ത്യ ലോക കീരിടം നേടിയത് മാനുഷി ചില്ലാറിലൂടെയാണ്; 2017ൽ.

india-set-to-host-miss-world-2023-after-27-years3
india-set-to-host-miss-world-2023-after-27-years5
india-set-to-host-miss-world-2023-after-27-years6
india-set-to-host-miss-world-2023-after-27-years7
india-set-to-host-miss-world-2023-after-27-years8
india-set-to-host-miss-world-2023-after-27-years3
india-set-to-host-miss-world-2023-after-27-years5
india-set-to-host-miss-world-2023-after-27-years6
india-set-to-host-miss-world-2023-after-27-years7
india-set-to-host-miss-world-2023-after-27-years8

താരമാകാൻ സിനി ഷെട്ടി

സൗന്ദര്യ മത്സരം ഇന്ത്യയിലെത്തുമ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് സിനി ഷെട്ടി എന്ന 21 കാരിയിലേക്കാണ്. ആതിഥേയർക്ക് സുന്ദരിപ്പട്ടം സ്വന്തമാക്കാനായാൽ അത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം. കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നത്. മുംബൈയിലാണ് സിനി ജനിച്ചതെങ്കിലും കർണാടകയെ പ്രതിനിധീകരിച്ചാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന സിനിക്ക് സാഹിത്യവും ഇഷ്ട വിഷയമാണ്. അധ്വാനവും സ്ഥിരതയുമാണ് മനുഷ്യന്റെ ജീവിത വിജയത്തിനു കാരണമെന്നാണ് സിനി ഷെട്ടിയുടെ വാദം. അവയ്ക്കൊപ്പമുള്ള യാത്രയിലൂടെ മാത്രമേ നേട്ടം കൈപ്പിടിയിൽ ഒതുക്കാൻ കഴിയു. അതിനായിരിക്കണം ശ്രമം എന്നാണ് മിസ് ഇന്ത്യയായതിനു ശേഷം സിനി പ്രതികരിച്ചത്. ആത്മവിശ്വാസവും സൗന്ദര്യവും ഒരുപോലെയുള്ള സിനിക്ക് മിസ് വേൾഡ് മത്സരത്തിലും മിന്നും പ്രകടനം കാഴ്ചവയ്ക്കാനായാൽ അത് ചരിത്രം. 

india-set-to-host-miss-world-2023-after-27-years
സിനി ഷെട്ടി

കഴിഞ്ഞ ദിവസം മിസ് വേൾഡ് ഓർഗനൈസേഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ സിനി പങ്കെടുത്തിരുന്നു. ‘‘ഇന്ത്യ യഥാർഥത്തിൽ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, ഇന്ത്യ എന്താണ്, ഇന്ത്യയുടെ വൈവിധ്യം എന്താണ് എന്നു ലോകമെമ്പാടുമുള്ള എന്റെ സഹോദരിമാർക്ക് കാണിച്ച് കൊടുക്കാനാവുന്നതിൽ ഞാന്‍ സന്തോഷവതിയാണ്. അവരെയെല്ലാം ഞാൻ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു.’’ എന്നാണ് വാർത്താസമ്മേളനത്തിനു ശേഷം സിനി പറഞ്ഞത്. 

india-set-to-host-miss-world-2023-after-27-years2
മിസ്‍ വേൾഡ് കിരീടം നേടിയവർ

2022 മാർച്ച് 17ന് പ്യൂർട്ടോറിക്കോയിൽ വച്ച് നടന്ന ലോകസൗന്ദര്യ മത്സരത്തിലാണ് പോളണ്ടിന്റെ കരോലിന ബിലാവ്‌സ്ക എഴുപതാമത് ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഇന്ത്യയുടെ മാനസ വാരണാസി മികച്ച പതിമൂന്നു പേരുടെ പട്ടികയിൽ ഇടം നേടിയിരുന്നു. 

ഇത്തവണത്തെ മത്സരത്തിന്റെ വേദി ഇന്ത്യയിൽ എവിടെയെന്നോ സമയമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നവംബറിലോ ഡിസംബറിലോ മത്സരം നടക്കാനാണ് സാധ്യത. 

india-set-to-host-miss-world-2023-after-27-years1
മിസ് വേൾഡ് ഓർഗനൈസേഷന്റെ വാർത്താ സമ്മേളനത്തിന് ശേഷം, നിലവിലെ മിസ് വേൾഡ് കരോലിന ബിലാവ്‌സ്കയും മിസ് ഇന്ത്യ സിനി ഷെട്ടിയും

പ്രതീക്ഷകളേറെ....

ലോക സൗന്ദര്യ മത്സരം മാറ്റിവച്ചിട്ടുള്ളത് ഒരു തവണ മാത്രമാണ്; കോവിഡ് കാരണം.  27 വർഷത്തിന് ശേഷം വീണ്ടും സൗന്ദര്യ മത്സരത്തിന്റെ വേദി ഇന്ത്യയെ തേടി എത്തുമ്പോൾ ഇന്ത്യക്കാർക്കും പ്രതീക്ഷകളേറെയാണ്. നേരത്തെ മിസ് വേൾഡ് കിരീടം നേടിയവരും കാത്തിരിക്കുകയാണ് തങ്ങളുടെ പിൻഗാമിക്കായി. മൽസരം ഇന്ത്യയിലാണെന്ന് മിസ് വേൾഡ് അസോസിയേഷൻ പ്രഖ്യാപനം നടത്തിയപ്പോൾത്തന്നെ സന്തോഷം രേഖപ്പെടുത്തി മാനുഷി ചില്ലാർ രംഗത്തെത്തിയിരുന്നു. മാനുഷി മാത്രമല്ല, ഇന്ത്യയും സൗന്ദര്യ ലോകവുമെല്ലാം കാത്തിരിക്കുകയാണ് ആ വിജയിക്കായി...

Content Summary: India set to host Miss World 2023 after 27 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com