ADVERTISEMENT

ഉപ്പുതരിയേക്കാൾ ചെറിയ ബാഗിനെ പറ്റി കേട്ടിട്ടുണ്ടോ? ചിലപ്പോൾ കേട്ടുകാണും. പക്ഷേ, എത്ര രൂപയ്ക്ക് അത് വിൽക്കും എന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം ഉപ്പുതരിയോളം പോന്നൊരു ബാഗിന് ലേലത്തില്‍ ലഭിച്ച തുകയാണ്. 52,28,711 രൂപയാണ് (63,750 ഡോളർ) ബാഗിന് ലഭിച്ച വില. 

657x222x700 മൈക്രോമീറ്ററാണ് ബാഗിന്റെ നീളവും വീതിയും ഉയരവും. സൂചിക്കുഴയിലൂടെ വരെ ബാഗ് കടന്നു പോകുമെന്നും കുഞ്ഞന്‍ പഴ്സിനെക്കാളും ചെറുതാണെന്നും ബാഗ് നിര്‍മാതാക്കളായ എം.എസ്.സി.എച്ച്.എഫ് പറയുന്നു. ബാഗ് വിശദമായൊന്ന് കാണണമെങ്കില്‍ മൈക്രോസ്കോപ് തന്നെ വേണ്ടിവരും. ജൂൺ 27നാണ് ഫ്ലൂറസെന്റ് പച്ച നിറത്തിലുള്ള ഹാൻഡ്ബാഗ് വിറ്റുപോയത്.

മനുഷ്യരക്തമുള്ള ഷൂ, ഭീമന്‍ റബര്‍ ബൂട്സ്, വിശുദ്ധ ജലം സോളില്‍ നിറച്ച സ്പോര്‍ട്സ് ഷൂ തുടങ്ങി വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ മുന്‍പും ഇടംപിടിച്ചിട്ടുണ്ട് എം.എസ്.സി.എച്ച്.എഫ്. വലിയ ഹാന്‍ഡ് ബാഗുകളുണ്ടാകാം, സാധാരണ ഹാന്‍ഡ് ബാഗുകളുണ്ടാകാം, കുഞ്ഞന്‍ ഹാന്‍ഡ് ബാഗുകളുമുണ്ടാകാം.. പക്ഷേ ബാഗിന്റെ ചെറുപതിപ്പുകളില്‍ ഇതാണ് അവസാന വാക്കെന്നാണ് നിർമാതാക്കൾ പറയുന്നത്. 

ത്രീ–ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫൊട്ടോ പൊളിമറുകള്‍ കൊണ്ടാണ് ബാഗ് നിര്‍മിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണം കൊണ്ട് ബാഗ് കാണാതെ പോയാല്‍ വിഷമിക്കേണ്ടെന്നും ബാഗിനൊപ്പം ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള മൈക്രോസ്കോപ് കൂടി നല്‍കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com