ADVERTISEMENT

2002 മുതൽ ഐശ്വര്യ റായ് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. വ്യത്യസ്തമായ വസ്ത്രധാരണത്തിലാണ് എല്ലാതവണയും എത്തുന്നതെങ്കിലും പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2003ലെ കാൻ ഫിലിം ഫെസ്റ്റിവലിനെത്തിയ ഐശ്വര്യയുടെ ലുക്ക് വളരെയധികം വിമർശിക്കപ്പെട്ടിരുന്നു. താരം ധരിച്ച നിയോൺ സാരിക്കാണ് ഫാഷന്‍ പ്രേമികളുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡിസൈനറായ നീത ലുല്ല. കാൻ ചലച്ചിത്രമേളയ്ക്കായി 47 വസ്ത്രങ്ങൾ താരത്തിന് അയച്ചു നൽകിയെന്ന് നീത വ്യക്തമാക്കി. 

‘കാനില്‍ ഐശ്വര്യയ്ക്ക് വേണ്ടി തയ്യാറാക്കിയത് 47 വസ്ത്രങ്ങളാണ്. പകല്‍ ഇടാനുള്ളത്, ഉച്ചയ്ക്ക് ഇടാനുള്ളത്, വൈകിട്ട് ഇടാനുള്ളത്, റെഡ് കാര്‍പ്പറ്റില്‍ ഇടാനുള്ളത് എന്നിങ്ങനെ. പല കൊളാബുകള്‍ കാരണം അവസാന സമയത്ത് ജ്വല്ലറി മാറ്റേണ്ടി വന്നു. എനിക്ക് ശരിക്കും അറിയില്ല അന്നെന്താണ് സംഭവിച്ചത്. എല്ലാം പെട്ടെന്ന് സംഭവിച്ചതായിരുന്നു. അന്ന് അവൾക്ക് കാലിന് ചെറിയ ഫ്രാക്ച്ചർ ഉണ്ടായിരുന്നു’. നീത പറഞ്ഞു. 

ഐശ്വര്യയുടെ ലുക്കിനെതിരെ ഇന്ത്യയിലെ മറ്റ് ഡിസൈനര്‍മാരും മാധ്യമങ്ങളും വിമര്‍ശനം ഉന്നയിച്ചതോടെ താന്‍ തകര്‍ന്നു പോയി, പക്ഷേ, ഐശ്വര്യ തനിക്കൊപ്പം നിന്നെന്നും നീത പറഞ്ഞു. “കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒരുപാട് സഹ ഡിസൈനർമാരും മാധ്യമങ്ങളും പല വിമർശനങ്ങളും പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്നുവരെ എനിക്കറിയില്ല’. നീത പറഞ്ഞു. 

neeta-lulla-on-aishwarya-rai-getting-trolled-for-her-cannes-appearance1
2003ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ റായ്, Photo by PASCAL GUYOT / AFP

എല്ലാ സ്റ്റൈലിസ്റ്റും അവരുടെ ഡിസൈനർമാരോടൊപ്പം കാൻ ഫെസ്റ്റിവലിന് പോകണമെന്നും എന്നാൽ ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഞാനും മറ്റ് ഡിസൈനർമാരും അന്നത്തോടെ പഠിച്ചു എന്നും നീത പറഞ്ഞു. 

നീതയും ഐശ്വര്യയും തമ്മിൽ സിനിമയിൽ ദീർഘകാലത്തെ ബന്ധമുണ്ട്. അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യയുടെ വിവാഹത്തിന് കാഞ്ജീവരം സാരി ഡിസൈൻ ചെയ്തത് നീതയായിരുന്നു. 

Content Summary: Neeta Lulla on Aishwarya Rai getting trolled for her Cannes appearance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com