ADVERTISEMENT

അരവിന്ദ് ഫാഷൻസ് ലിമിറ്റഡിന്റെ പ്രശസ്ത മെൻസ് വെയർ ബ്രാൻഡായ ആരോ എല്ലാ ആഘോഷ അവസരങ്ങൾക്കും മിഴിവും ചാരുതയുമേകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ ക്യാംപെയ്നിനു രൂപം നൽകിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരവും സ്റ്റൈൽ ഐക്കണുമായ ഋത്വിക് റോഷനെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ക്യാംപെയ്ൻ. വ്യക്തിജീവിതത്തിലെയോ പ്രൊഫഷണൽ രംഗത്തെയോ ഏതൊരാഘോഷവും ആരോയുടെ പ്രീമിയം മെൻസ്‍വെയർ റേഞ്ചിനൊപ്പം ആഘോഷിക്കാൻ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്ന ക്യാംപെയ്നിനു 'എവരി സ്പെഷ്യൽ മൊമെന്റ് ഡിസേർവ്സ് ആൻ ആരോ' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ആരോയുടെ വസ്ത്രങ്ങൾക്കൊപ്പം ഏതൊരു മേഖലയിലും എപ്പോഴും ഉന്നതിയിൽ നിൽക്കുന്ന അനുഭവം ഓരോ ഉപഭോക്താവിനും നൽകണം എന്ന സന്ദേശമാണ് ബ്രാൻഡ് എക്കാലത്തും മുന്നോട്ടുവച്ചിട്ടുള്ളത്. ഓഫീസ് മീറ്റിങ്ങുകളോ മക്കളുടെ കോൺവൊക്കേഷനോ അങ്ങനെ വിശേഷ അവസരങ്ങൾ ഏതുമാകട്ടെ ആരോയുടെ വസ്ത്രം അതിന്റെ പ്രത്യേകത വർധിപ്പിക്കുമെന്ന വസ്തുതയാണ് ക്യാംപെയ്ൻ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്.

പ്രണയം തുറന്നു പറയുന്നതോ കോളജ് റീയൂണിയനിൽ പങ്കെടുക്കുന്നതോ അങ്ങനെ അവസരങ്ങൾ ഏതായാലും ഉപഭോക്താക്കൾക്ക് സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്ന തരത്തിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു വിഡിയോയും ക്യാംപെയ്നിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. തന്റെ ആദ്യത്തെ ആഡ് ഫിലിം സംവിധാനം ചെയ്യാനായി ക്യാമറയ്ക്ക് പിന്നിലേക്ക് എത്തുന്ന ഋത്വിക് റോഷനെയാണ് പരസ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പ്രൗഢിയും ഫാഷനും വ്യത്യസ്തതയും ഒത്തിണങ്ങിയ, ഏത് അവസരങ്ങൾക്കും അനുയോജ്യമായ, പുതിയ വസ്ത്ര നിരയുടെ ലോഞ്ചും ക്യാംപെയ്നിനൊപ്പം നടത്തിയിട്ടുണ്ട്. ന്യൂയോർക്ക് കളക്ഷനിൽ ഉൾപ്പെടുത്തി ചുളിവു വീഴാത്ത തരം ഓട്ടോപ്രസ് ഫോർമൽ ഷർട്ടുകൾ, വേസ്റ്റ് ബാൻഡോടുകൂടിയ ഓട്ടോഫ്ലക്സ് ട്രൗസറുകൾ, നിറ്റ് ബ്ലേസറുകൾ, ചെക്ക് ഷർട്ടുകൾ ബിസിനസ് കാഷ്വലുകൾ, ആഘോഷ അവസരങ്ങൾക്കുള്ള വസ്ത്രങ്ങൾ, ആധുനിക വർക്ക് വെയറുകൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുന്നത്.

arrow-launches-new-deserves-an-arrow-campaign-featuring-style-icon-hrithik-roshan

ക്യാംപെയ്നിനായി ട്രെൻഡി ആയിട്ടുള്ള വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞാണ് ഋത്വിക് റോഷൻ എത്തുന്നത്. നീല ഓട്ടോപ്രസ് ഷർട്ടിനൊപ്പം കറുപ്പ് നിറത്തിലുള്ള ഓട്ടോഫ്ലക്സ് ട്രൗസറുകൾ അണിഞ്ഞിരിക്കുന്നതാണ് അവയിൽ ഒന്ന്. ഈ ലുക്ക് ഒന്നുകൂടി മികച്ചതാക്കാൻ ഇതിനൊപ്പം ഒരു ബ്ലേസർ കൂടി ധരിക്കാം. ഇരുപുറവും ഉപയോഗിക്കാവുന്ന ജക്കാർഡ് വേസ്റ്റ്കോട്ടും വെള്ള ഷർട്ടും പിങ്ക് സെറിമോണിയൽ സ്യൂട്ടും  ഉൾപ്പെടുന്നതാണ് രണ്ടാമത്തെ വേഷം. പച്ചനിറത്തിലുള്ള ചെക്ക്ഡ് ഷർട്ടും ചീനോസ് പാന്റ്സും സ്നിക്കേഴ്‌സും ധരിച്ചെത്തുമ്പോഴാകട്ടെ സൗമ്യമായ ഒരു കാഷ്വൽ ലുക്കാണ് താരത്തിന്. കറുപ്പും വെളുപ്പും ബേജും ഇടകലർന്ന സ്ട്രൈപ്സുള്ള വെള്ള ഷർട്ടും ബേജ് നിറത്തിലുള്ള സ്യൂട്ടും ചേർന്ന കോമ്പിനേഷൻ സ്മാർട്ട് ലുക്കും നൽകുന്നു.

1851 മുതൽ മെൻസ് വെയർ രംഗത്ത് പ്രവർത്തിക്കുന്ന ആരോ ലോകപ്രശസ്തി നേടിയ അമേരിക്കൻ പ്രൊഫഷണൽ വസ്ത്ര ബ്രാൻഡാണ്. 1993 ലാണ് ഇന്ത്യയിലെ ആദ്യ പ്രീമിയം ഇന്റർനാഷനൽ ബ്രാൻഡുകളിൽ ഒന്നായി ആരോ പ്രവർത്തനമാരംഭിച്ചത്. 200 എക്സ്ക്ലൂസിവ് സ്റ്റോറുകൾ ആണ് നിലവിൽ ബ്രാൻഡിന് ഇന്ത്യയിൽ ഉള്ളത്. ഇതിനുപുറമേ ഇന്ത്യയിലൊട്ടാകെയുള്ള 109 നഗരങ്ങളിലെ 2000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ആരോ ഉത്പന്നങ്ങൾ ലഭ്യമാണ്. 

പരമ്പരാഗത മൂല്യവും കുറ്റമറ്റ സ്റ്റൈലിംഗും നൂതനത്വവും നിലനിർത്തുന്നത് മൂലം  ഇന്ത്യൻ പ്രൊഫഷണലുകൾ എപ്പോഴും മുൻഗണന നൽകുന്ന ബ്രാൻഡാണ് ആരോ. ഇന്ത്യയിലെ ജോലിക്കാരായ വ്യക്തികളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികൾക്കനുസരിച്ച് വസ്ത്രം നിർമ്മിച്ചു കൊടുക്കുകയും മോഡേൺ ഇന്ത്യൻ പ്രൊഫഷണലുകളുടെ  വാർഡ്രോബിന് അനുയോജ്യമായ തരത്തിൽ വസ്ത്രങ്ങളിൽ പുതുമ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ആരോയുടെ പ്രധാന ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com