ADVERTISEMENT

പൊലിമയോടുകൂടി രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ മണിപ്പുരിലെ ജനത ജീവിതത്തിനും സ്വാതന്ത്യത്തിനും വേണ്ടി പൊരുതുകയാണ്. വർണാഭമായ ആഘോഷങ്ങളില്ലാത്ത ജനതയ്ക്ക് ആദരവുമായെത്തി മുഖചിത്രം ഒരുക്കിയിരിക്കുകയാണ് മീര മാക്സ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ്. 

Read More: സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു, എന്നെ കരയാൻ പഠിപ്പിച്ചതവരാണ്, ആരോടും ദേഷ്യമില്ല: ദിയ കൃഷ്ണ

ഇന്ത്യൻ പതാകയുടെ നിറത്തിൽ മുഖത്ത് വർണങ്ങൾ ഒരുക്കി, കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിക്കുന്ന രീതിയിലാണ് ഫെയ്സ് പെയിന്റ് ഒരുക്കിയത്. എല്ലാവർഷവും സ്വാതന്ത്യദിനത്തിൽ ദേശീയ പതാകയുടെ നിറങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഭംഗിയോടെ സ്ത്രീകളെ ഒരുക്കി ചിത്രങ്ങൾ പകർത്താറുള്ള മീര മാക്സ് ഇത്തവണ പുതുവഴി തിരഞ്ഞെടുക്കുകയായിരുന്നു. 

Image Credits: Instagram/meeramax_makeupartist
Image Credits: Instagram/meeramax_makeupartist

‘എല്ലാ തവണയും മനോഹര ചിത്രങ്ങൾ ഒരുക്കുന്ന എനിക്ക് ഇത്തവണ മേക്കപ്പ് ചെയ്യാൻ ഒരുങ്ങുമ്പോൾ മനസ്സിൽ ഭംഗിയുള്ള ചിത്രങ്ങളൊന്നും തെളിഞ്ഞു വന്നില്ല. രാജ്യത്തെ പൗരന്മാർ സംഘങ്ങളായി തിരിഞ്ഞ് പരസ്പരം നടത്തുന്ന കലാപങ്ങളും രാജ്യത്തെ ന്യൂനപക്ഷങ്ങളും സ്ത്രീകളും നേരിടുന്ന അതിക്രമങ്ങളും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഒരു ഭാരതീയൻ എന്ന നിലയിലും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. രാജ്യം കടന്നു പോകുന്ന നിലവിലെ സാഹചര്യങ്ങളിൽ എന്റെ മനസ്സിലുണ്ടായ വേദനകളാണ് ഞാൻ ഇപ്രാവിശ്യത്തെ സ്വതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എന്റെ സഹപ്രവർത്തകയുടെ മുഖത്ത് ആവരണം ചെയ്തത്. ഇതുപോലൊരു മേക്കപ്പ് ഇനി ഒരിക്കലും ചെയ്യാൻ ഇടവരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു’. മീര മാക്സ് പറഞ്ഞു. 

Content Highlights: Manipur | Face Paint | Style | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com