‘ഇതു ആലിയ തന്നെയാണോ? മേക്കപ്പോ അതോ ഫോട്ടോഷോപ്പോ?’; ‘വോഗി’ന്റെ ചിത്രങ്ങൾക്ക് ട്രോൾ

Mail This Article
ബോളിവുഡിന്റെ ‘ക്യൂൻ’ ആലിയ ഭട്ടിന്റെ പുത്തൻ ലുക്കിനെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച. ദേശീയ അവാർഡ് ജേതാവായ ആലിയയാണ് ‘വോഗ് താൻലന്റ്’ മാസികയുടെ ഇത്തവണത്തെ കവർ ചിത്രം. പുത്തൻ ഫോട്ടോഷൂട്ടിലെ താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഇതു ആലിയയല്ലെന്നു പറഞ്ഞും ചർച്ചകൾ ഉയർന്നു.
വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മാസിക പങ്കുവച്ചത്. സിംപിൾ ലുക്കിലുള്ള ചിത്രങ്ങളിലൊന്നും ആലിയയെ കണ്ടെത്താനായില്ലെന്നാണ് ആരാധകർ പറയുന്നത്. ആലിയയുടെ കവിളുകളാണ് ചിത്രത്തിൽ ഏറ്റവും പ്രശ്നമെന്നാണ് ആരാധകർ പറയുന്നത്. കവിളുകൾ മേക്കപ്പിട്ടോ, ഫോട്ടോഷോപ്പ് ചെയ്തോ മാറ്റിയിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

‘ചിത്രത്തിൽ ആലിയ എവിടെ, ഇത് ആലിയയാണെന്ന് മനസ്സിലാക്കാൻ ഒരുപാട് നേരമെടുത്തു’, തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

വ്യത്യസ്തമായ ലുക്കിലുള്ള ആലിയയുടെ ചിത്രങ്ങളാണ് മാസികയിൽ നൽകിയത്. ഇതിൽ കവർ ഫോട്ടോയായി നൽകിയ ചിത്രത്തിനാണ് ഏറ്റവുമധികം ട്രോളുകൾ കേൾക്കേണ്ടി വന്നത്.
Content Highlights: Alia Bhatt | Fashion | Style | Troll | Lifestyle | Manoramaonline