ADVERTISEMENT

സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. വർഷങ്ങൾക്കു മുമ്പ് മൂക്കിന് സർജറി ഉദ്ദേശിച്ച ഫലം ചെയ്യാതെ വന്നതോടെ പ്രിയങ്കയ്ക്ക് വിഷാദമുണ്ടായെന്ന് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ അനിൽ ശർമ. 2003ൽ പുറത്തിറങ്ങിയ ‘ദി ഹീറോ: ദി ലവ് സ്റ്റോറി ഓഫ് എ സ്പൈ’ എന്ന പ്രിയങ്ക ചോപ്രയുടെ ചിത്രത്തിന്റെ സംവിധായകനാണ് അനിൽ ശർമ.

Read More: ‘എനിക്ക് ഇത് എത്ര പ്രിയപ്പെട്ടതെന്ന് അറിയണം’, വരന്റെയും അതിഥികളുടയും കണ്ണ് കെട്ടി വധു; വിതുമ്പി സോഷ്യൽ മീഡിയ

‘സർജറി അവൾക്ക് ഒരു വലിയ ദുരന്തമായിരുന്നു. അവൾ അതിമനോഹരമായിരുന്നു. സർജറിക്ക് മുൻപ് ഒരു സിനിമയിൽ ഞങ്ങൾ ഒപ്പിട്ടിരുന്നു. എന്റെ ഭാര്യയാണ് അവൾക്ക് അന്ന് അഡ്വാൻസ് െകാടുത്തത്. ശേഷം ഞാെനാരു യാത്രയ്ക്ക് പോയി മടങ്ങി വന്നപ്പോഴാണ് അവൾ മൂക്കിന് സർജറി ചെയ്ത വിവരം അറിഞ്ഞത്.  അവൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞാൻ ചിന്തിച്ചിരുന്നു. 

Priyanka Chopra Jonas. Photo: Instagram/Priyanka Chopra
Priyanka Chopra Jonas. Photo: Instagram/Priyanka Chopra

പിന്നാലെ ഒരു നിർമാതാവ് അദ്ദേഹത്തിന്റെ പുതിയ നായികയുടെ ചിത്രം എനിക്ക് കാണിച്ചു തന്നു. അത് പ്രിയങ്കയാണെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയി. ഫോട്ടോയിൽ അവളുടെ മുഖം വല്ലാതെ മാറിയിരുന്നു. ഒരുപാട് ഇരുണ്ട് ഭംഗിയില്ലാത്ത അവസ്ഥയായിരുന്നു. ശേഷം ഞാൻ അവളെ നേരിട്ട് വിളിച്ചു. അമ്മയ്ക്കൊപ്പമാണ് അവൾ വന്നത്. അന്ന് ഒരുപാട് കരഞ്ഞു. ഓപ്പറേഷൻ അവളുടെ മൂക്കിന് താഴെ ഒരു അടയാളം ബാക്കി വച്ചിട്ടുണ്ട്. 

 priyanka-chopra-dove-gown-look-trending
പ്രിയങ്ക ചോപ്ര, Image Credits: Instagram/priyankachopra

സുഖം പ്രാപിക്കാൻ മാസങ്ങളെടുക്കുമെന്നും പല പ്രൊജക്ടുകളും ഇതു കാരണം നഷ്ടപ്പെട്ടെന്നും അന്ന് പ്രിയങ്ക പറഞ്ഞു. സർജറി എന്തിനായിരുന്നു എന്നു ചോദിച്ചപ്പോൾ സൈനസിന്റെ പ്രശ്നമുള്ളതുകൊണ്ടെന്നാണ് അവൾ പറഞ്ഞത്. അന്നവൾ ഒരുപാട് സങ്കടപ്പെട്ടിരുന്നു.

Read More: അപർണയുടെ കുട്ടിയുടെ അമ്മയാകാൻ അവന്തിക തയാറായി, അവളുടെ മനസ്സിന് സല്യൂട്ട്; വിഡിയോയുമായി മനോജും ബീനയും

അന്ന് ഞാൻ അവൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. യാഷ് രാജ് ഫിലിംസിൽ ജോലി ചെയ്തിരുന്ന ഒരു മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് അതു ശരിയാക്കാൻ പറ്റുമോ എന്നു ചോദിച്ചു. മൂന്നു ദിവസത്തിന് ശേഷം ഒരു മേക്കപ്പ് ടെസ്റ്റ് നടത്തി. എന്നാൽ ആ ചിത്രം പലരെയും കാണിച്ചപ്പോൾ കൊള്ളാമെന്നാണ് പറഞ്ഞത്. അവൾ വീണ്ടും സുന്ദരിയായെന്ന് പലരും പറഞ്ഞു’. അനിൽ ശർമ അഭിമുഖത്തിൽ വ്യക്തമാക്കി. 

പ്രിയങ്കയുടെ നിശ്ചയദാർഢ്യത്തെ എന്നും താൻ പ്രശംസിച്ചിട്ടുണ്ടെന്നും പ്രിയങ്കയുടെ യാത്രയിൽ എന്റെ പങ്ക് ആകസ്മികമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.  

Content Highlights: Priyanka's Disastrous Nose Surgery Leaves Her Depressed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com