എപ്പോഴും അടച്ചു പൂട്ടി കെട്ടിയ ഉടുപ്പിടണമോ? വിമർശകരുടെ വായടപ്പിച്ച് പ്രയാഗ മാർട്ടിൻ
Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. പുത്തൻ ഫാഷൻ പരീക്ഷണങ്ങളും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുമുണ്ട് താരം. കഴിഞ്ഞ ദിവസം പ്രയാഗ ധരിച്ച ഒരു പാന്റിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും കിട്ടിയിരുന്നു. ഇപ്പോഴിതാ ട്രോളുകളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് പ്രയാഗ.
എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നാണ് പ്രയാഗ പറഞ്ഞത്. പ്രയാഗയുടെ ലുക്ക് കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ എന്ന ചോദ്യത്തിനും നടി ഉത്തരം നൽകി. ‘നെഗറ്റീവ് കമന്റുകൾ ഓരോരുത്തർ പറയുന്നതിൽ ഞാൻ എന്ത് ചെയ്യണം ബ്രോ. എനിക്ക് എന്ത് ചെയ്യാൻ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാൻ ജീവിക്കേണ്ടത്.
മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പേഴും അടച്ചു കെട്ടി പൂട്ടിയ ഉടുപ്പിടണമെന്നാണോ പറയുന്നത്. നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്നവരോടാണ് ഇതെല്ലാം ചോദിക്കേണ്ടത്. അല്ലാതെ ഞാൻ അല്ലല്ലോ മറുപടി പറയേണ്ടത്’. പ്രയാഗ പറഞ്ഞു.
‘ഡാൻസ് പാർട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് പ്രയാഗ വസ്ത്രത്തിന്റെ പേരിൽ നേരിടുന്ന വിമർശനത്തിന് മറുപടി പറഞ്ഞത്. ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി.