ADVERTISEMENT

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാല 2024ന്റെ തീം വെളിപ്പെടുത്തി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. 'സ്ലീപ്പിംഗ് ബ്യൂട്ടീസ്: റീ അവേക്കണിംഗ് ഫാഷൻ' എന്നതാണ് അടുത്ത വർഷത്തെ മെറ്റ് ഗാലയുടെ തീം. ചരിത്രം, കലാവൈഭവം, പ്രകൃതി എന്നിവയുടെ സംയോജനത്തിനായിരിക്കും ഇത്തവണത്തെ അതിഥികൾ സാക്ഷ്യം വഹിക്കുക. 

metgala1
റിയാന മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala1
റിയാന മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_

മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള അമൂല്യമായ വസ്ത്രങ്ങളെയാണ് തീമിൽ സ്ലീപ്പിംഗ് ബ്യൂട്ടീസ് എന്ന് വിശേഷിപ്പിക്കുന്നത്. വളരെ സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യാനാവുന്ന ഈ വസ്ത്രങ്ങൾ പ്രത്യേകമായി തയാറാക്കിയ ചില്ല് കൂടുകൾക്കുള്ളിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ലോകത്തിലെ പ്രകൃതി ഭാവങ്ങൾ പശ്ചാത്തലമാക്കി തയാറാക്കുന്ന പ്രത്യേക ഗ്യാലറികളിലാവും വസ്ത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്. ചരിത്ര പ്രാധാന്യമുള്ള ഈ വേഷവിധാനങ്ങൾക്ക് പുതുജീവൻ നൽകുക എന്നതാണ് പ്രദർശനത്തിന് എത്തിക്കുന്നതിന് പിന്നിലെ ഉദ്ദ്യേശം എന്ന് കോസ്റ്റ്യൂം സെന്റർ ക്യുറേറ്റർ ഇൻ ചാർജായ ആൻഡ്രൂ ബോൾട്ടൻ പറയുന്നു.

metgala4
നാസ് എക്സ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala4
നാസ് എക്സ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_

സങ്കൽപങ്ങളുടെയൊക്കെ അതിരുകൾ ഭേദിച്ച് ഒരു സൃഷ്ടിയുടെ പല ഭാവങ്ങളും ചരിത്രപശ്ചാത്തലവും മനസ്സിലാക്കി അതിന്റെ ഭംഗിയെ കൂടുതൽ ആഴത്തിൽ അടുത്തറിയാനുള്ള വേദിയാണ് പ്രദർശനത്തിലൂടെ ഒരുങ്ങുന്നത്. ഫാഷൻ ലോകത്തെ ചരിത്ര സൂക്ഷിപ്പുകളെ കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനു പിന്നിലെ കഠിനാധ്വാനത്തിലേയ്ക്ക് ഇത്തവണത്തെ മെറ്റ് ഗാല വെളിച്ചം വീശും. മെറ്റിന്റെ ശേഖരത്തിലേയ്ക്ക് ഒരു വസ്ത്രം എത്തിച്ചേരുന്നതോടെ പിന്നീട് അവ ആർക്കും ധരിക്കാൻ സാധിക്കില്ല. കാഴ്ചയിലൂടെ മാത്രം അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിലേയ്ക്ക് സാധ്യതകൾ ചുരുങ്ങും. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആനിമേഷൻ, പ്രൊജക്ഷൻ തുടങ്ങിയവയുടെയും  സഹായത്തോടെ 250 വസ്ത്രങ്ങളെ പുതു ജീവനോടെ കാണാനുള്ള വേദിയാണ് ഒരുങ്ങുന്നത് എന്നും ആൻഡ്രൂ ബോൾട്ടൻ അറിയിച്ചു.

metgala5
ദോജ ക്യാറ്റ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala5
ദോജ ക്യാറ്റ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_

17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എലിസബത്തൻ കാലഘട്ടത്തിലെ ബോഡിസ് മുതൽ ഫിലിപ്പ് ലിം, സ്റ്റെല്ല മക്കാർട്ട്‌നി, കോണർ ഐവ്‌സ് എന്നിവരുൾപ്പെടെയുള്ളവരുടെ 400 വർഷത്തെ ഫാഷൻ ചരിത്രമാണ് പ്രദർശനത്തിലൂടെ കാഴ്ചക്കാരിലേയ്ക്ക് എത്തുന്നത്. 2024 മെയ് ആറിന് മാൻഹട്ടനിലാണ് മെറ്റ് ഗാല നടക്കുക. 

metgala2
ജൂലിയ ഗാർനെർ മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala2
ജൂലിയ ഗാർനെർ മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_

ന്യൂയോർക്കിൽ വച്ച് നടക്കുന്ന ഒരു ഫാഷൻ ഉത്സവമാണ് മെറ്റ്ഗാല. എല്ലാ വർഷവും നടക്കുന്ന ചാരിറ്റബിൾ ഫാഷൻ ഷോയാണിത്. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ടിൽ പുതുതായി ആരംഭിച്ച കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫണ്ട് സ്വരൂപിക്കുന്നതിനായി 1948ലാണ് മെറ്റ് ഗാല ആരംഭിച്ചത്.

metgala3
ബിയോൺസ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala3
ബിയോൺസ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo3
ജെന്ന ഓർത്തേഗ മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo3
ജെന്ന ഓർത്തേഗ മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo2
അനി ഹത്ത്‍വെ മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo2
അനി ഹത്ത്‍വെ മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo1
ലിലി കോളിന്‍സ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo1
ലിലി കോളിന്‍സ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo
അവ മാക്സ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
metgala_photo
അവ മാക്സ് മെറ്റ്ഗാലയിൽ, Image Credits: Instagram/met_gala_official_
English Summary:

The theme for Met Gala 2024 is Sleeping Beauties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com