‘മേക്കപ്പ് അൽപ്പം കൂടിപ്പോയോ?’; ട്രഡീഷണൽ ലുക്കിൽ പ്രിയങ്ക, സമൂഹ മാധ്യമങ്ങളിൽ വിമർശനം

Mail This Article
ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. കഴിഞ്ഞ ദിവസം ലൊസാഞ്ചലസിൽ വച്ച് നടന്ന ദീപാവലി ആഘോഷ ചടങ്ങിനെത്തിയ ഇരുവരുടെയും ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും എത്തിയത്.
ലഹങ്കയാണ് പ്രിയങ്ക ധരിച്ചത്. സിംപിൾ ഡിസൈനിലുള്ള വെൽവറ്റ് മെറൂൺ ബ്ലൗസാണ് ധരിച്ചത്. ഡീപ്പ് വി നെക്ക് ബ്ലൗസിന്റെ സ്ലീവിൽ ഡിസൈൻ നൽകിയിട്ടുണ്ട്. നിറയെ ഡിസൈനുകളുള്ള പാവാടയാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള കുർത്തയും ഫ്ലോറൽ പ്രിന്റുള്ള ഓവർ കോട്ടുമാണ് നിക്ക് സ്റ്റൈൽ ചെയ്തത്.

ഗ്ലാം മേക്കപ്പാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. ബ്ലഷ് ചെയ്ത് കവിളുകൾ ഹൈലൈറ്റ് ചെയ്തു. റെഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചത്. അതിന് മാച്ച് ചെയ്യുന്ന ഐ ഷാഡോയും തിരഞ്ഞെടുത്തു. ബൺ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്.
ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രിയങ്കയുടെ മേക്കപ്പ് വിമർശനങ്ങളേറ്റു വാങ്ങി. മേക്കപ്പ് ഒട്ടും ചേരില്ലെന്നും ഇത് എന്താണ് ഇങ്ങനെ മേക്കപ്പ് ചെയ്തതെന്നുമായി സോഷ്യൽ മീഡിയ. ‘പ്രിയങ്കയുടെ മേക്കപ്പ് ആർടിസ്റ്റിന് എന്താണ് പറ്റിയത്? എന്താണ് പ്രിയങ്കയുടെ മേക്കപ്പിങ്ങനെ ? തുടങ്ങി നിരവധി പേർ മേക്കപ്പിനെ വിമർശിക്കുന്നുണ്ട്. കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്ക് അൽപ്പം കൂടിപ്പോയതാണ് മുഖം ഇത്രയും ഭംഗിയില്ലാതായതെന്നും ആരാധകർ പറയുന്നുണ്ട്.