‘സൗന്ദര്യത്തിന്റെ നിർവചനമാണ് നിങ്ങൾ’; സാരിയിൽ അതിമനോഹരിയായി കജോൾ
![kajol-photo kajol-photo](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
അതിശയകരമായ ഫാഷൻ സെന്‍സുകൊണ്ട് ആരാധകരുടെ മനം കവരുന്ന താരമാണ് കജോൾ. വെസ്റ്റേൺ വസ്ത്രങ്ങളിലും ട്രെഡീഷണൽ വസ്ത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ കജോൾ എത്തിയത്.
![kajol-photo1 kajol-photo1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
ടീൽ ഗ്രീൻ നിറത്തിലുള്ള ഓർഗൻസ സാരിയാണ് കജോൾ തിരഞ്ഞെടുത്തത്. ഫ്ലോറൽ സാരിക്ക് സ്ലീവ് ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. സിമ്പിൾ ഡിസൈനിലുള്ള സാരിയുടെ ബോർഡർ ഡിസൈനാണ് ആകർഷണീയം.
![kajol-photo3 kajol-photo3](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
മിനിമൽ ആക്സസറീസാണ് ചൂസ് ചെയ്തത്. പേൾ കമ്മലുകളാണ് പെയർ ചെയ്തത്. കറുത്ത മരതക മോതിരവും തിരഞ്ഞെടുത്തു. സിമ്പിൾ മേക്കപ്പാണ് ചെയ്തത്. മെസ്സി ബൺ ഹെയർ സ്റ്റൈല്‍ താരത്തെ കൂടുതൽ മനോഹരിയാക്കി.
കജോളിന്റെ ചിത്രത്തിന് നിരവധി പേരാണ് കയ്യടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.