ADVERTISEMENT

പുതുവർഷം ഫാഷന്റെ വർഷമാക്കുവാൻ ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് തുടക്കം കുറിച്ചു.  ജനുവരി 1 മുതലാണ്  കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബാംഗ്ലൂർ ഷോറൂമിലും ത്രീ-ഇൻ-വൺ കോംബോ ഓഫറിന്റെ പുത്തൻ എഡിഷന് തുടക്കമായത്. ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അത്യപൂർവ അവസരമാണ് ഈ കോംബോ ഓഫറിലൂടെ കല്യാൺ സിൽക്സ്  മലയാളിക്ക് സമ്മാനിക്കുന്നത്. 2024-ലെ ഏറ്റവും വലിയ ശ്രേണികളാണ് ഈ കോംബോ ഓഫറിലൂടെ വിപണിയിലെത്തുന്നത്.

സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി വിഭാഗത്തിൽ ഒട്ടേറെ പുതുമകളാണ് ഈ വർഷത്തെ കോംബോ ഓഫറിന്റെ സവിശേഷത. ബാംബി സാരി, അമാലിയ സാരി, കോസ്മോ സാരി, ഡോള സിൽക്ക് സാരി, നൗവാരി സിൽക്ക് സാരി എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകൾ ഈ കോംബോ ഉത്സവത്തിലൂടെ മലയാളികളുടെ കൈകളിലെത്തും. ലേഡീസ് വെയറിലുമുണ്ട് വിസ്മയിപ്പിക്കുന്ന കോംബിനേഷനുകൾ. ലേഡീസ് കുർത്തീസ്, ലേഡീസ് ടീ-ഷർട്ട്, ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, പലാസോ, ലേഡീസ് ബോട്ടം, നൈറ്റി എന്നിവയാണ് പുതുതലമുറക്കായ് പ്രത്യേകം ഒരുക്കിയിരിക്കുന്നത്. 

മെൻസ് വെയറിലുമുണ്ട്  എണ്ണിയാലൊടുങ്ങാത്ത ശ്രേണികളും സ്പെഷ്യൽ എഡിഷൻ റെയ്ഞ്ചുകളും. ട്രൗസേഴ്സ്, ട്രാക്ക്പാന്റ്, ബർമുഡ, ജീൻസ്, ഫോർമൽ ഷർട്ട്, കാഷ്വൽ ഷർട്ട്, ടീ-ഷർട്ട്, ദോത്തി  എന്നിവയാണ്  പുതുമ ഇഷ്ടപ്പെടുന്നവർക്കായി കല്യാൺ സിൽക്സ് അണിനിരത്തിയിരിക്കുന്നത്. പുത്തൻ കോംബിനേഷനുകളും കളക്ഷനുകളുമാണ് കിഡ്സ് വെയറിലെ ഹൈലൈറ്റ്. ബോയ്സ് ടീ-ഷർട്ട്സ്, ഷർട്ട്, ഷോർട്ട്സ്, ഗേൾസ് കോട്ടൺ ഫ്രോക്സ്, ഗേൾസ് ടീ-ഷർട്ട്, ട്രാക്ക് പാന്റ്, ടോപ്, ജീൻസ്, ന്യൂബോൺ സെറ്റ് എന്നിവയാണ് കുട്ടികൾക്കായ് രൂപകൽപന ചെയ്തിരിക്കുന്നത്.

“ഓരോ വർഷം കഴിയുന്തോറും കല്യാൺ സിൽക്സിന്റെ 3-ഇൻ-1 കോംബോ ഓഫറിന്റെ പ്രചാരവും പ്രാധാന്യവും വർധിച്ചു വരികയാണ്. ഫാഷന്റെ ഈ ഉത്സവം കൂടതൽ മികവുറ്റതാക്കുവാൻ കല്യാൺ സിൽക്സിന് വിപുലമായ സംവിധാനങ്ങളുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, മികച്ച സാങ്കേതിക വിദ്യ എന്നിവയ്ക്ക് പുറമെ ആയിരക്കണക്കിന് സ്വന്തം നെയ്ത്ത് ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹൗസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിനുണ്ട്. ഇത്തരം സൗകര്യങ്ങൾ ഏറ്റവും പുതിയ വസ്ത്രശ്രേണികൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുവാൻ കല്യാൺ സിൽക്സിനെ സഹായിക്കുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകൾ മറ്റാർക്കും നൽകാനാവാത്ത വിലയിൽ മികച്ച വസ്ത്രശ്രേണികൾ ഒരുക്കുവാൻ കല്യാൺ സിൽക്സിന് കരുത്തേകുന്നു,” കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ പട്ടാഭിരാമൻ പറഞ്ഞു.

ശ്രേണികളുടെ വലിപ്പം കൊണ്ടും കളക്ഷനുകളുടെ പുതുമകൊണ്ടും ഈ വർഷത്തെ കോംബോ ഓഫർ ഫാഷൻ ലോകത്തെ പുതിയ ദിശയിലേക്ക് ചലിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.

ഈ  കോംബോ ഉത്സവത്തിന്റെ ഭാഗമായ് സാരി, മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ അന്താരാഷ്ട്ര കളക്ഷനുകളും കല്യാൺ സിൽക്സ് ഈ വർഷം പരിചയപ്പെടുത്തുന്നുണ്ട്. വിവിധ തലങ്ങളിൽ കർശന ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് ഓരോ ശ്രേണിയും ഈ കോംബോ ഓഫറിലൂടെ ഷോറൂമുകളിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com