ADVERTISEMENT

ഫാഷൻ റാംപിൽ നടക്കുന്ന മോഡൽ, മാറിൽ പറ്റിക്കിടക്കുന്ന കുഞ്ഞ്. റാംപിലെ വെള്ളിവെളിച്ചം വീണപ്പോൾ കാണികൾക്ക് ആശ്ചര്യം, അത് കുഞ്ഞല്ല കുഞ്ഞു റോബട് ആണ്. അങ്ങനെ റോബട് കുഞ്ഞും റാംപ് വോക്കിന്റെ ഭാഗമായി. പാരിസ് ഫാഷൻ വീക്കിലാണ് റോബോക്കുഞ്ഞിന്റെ അരങ്ങേറ്റം. 

പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഷാപറെലിയുടെ കലക്‌ഷനുകളുടെ ഭാഗമായി ചീഫ് ഡിസൈനർ ഡാനിയേൽ റോസ്ബെറി ഒരുക്കിയ ടെക് വസ്ത്രശേഖരമാണ് ലോകശ്രദ്ധ നേടിയത്. 2007നു മുൻപുള്ള സാങ്കേതിക ഉൽപന്നങ്ങളുടെ ഭാഗങ്ങളും സരോസ്കി ക്രിസ്റ്റലുകളും ചേരുന്ന വസ്ത്രങ്ങളാണ് റാംപിലെത്തിയത്. 

പഴയ ബ്ലാക്ക്ബെറി ഫ്ലിപ്ഫോണുകളും ടെക് ചിപ്പുകളും വയറുകളും മദർബോഡും സിഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് റോബട് കുഞ്ഞിനെ ഒരുക്കിയതും. മോഡൽ മാഗി മോററാണ് കുഞ്ഞുറോബട്ടുമായി ചരിത്രത്തിലേക്കുള്ള ആ പൂച്ച നടത്തം നടത്തിയത്.

English Summary:

Schiaparelli stuns with haute couture ‘robot baby’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com