ആമസോൺ മെഗാ ഫാഷൻ ഡേയ്സ്, ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫർ

Mail This Article
ഫാഷൻ സ്വപ്നങ്ങൾക്ക് ചിറകുകളേകാൻ ആമസോണിന്റെ മെഗാ ഫാഷൻ ഡേയ്സ്. മൂന്നു ലക്ഷത്തിൽ പരം സ്റ്റൈലുകളിൽ ആകർഷകമായ ഡീലുകളുമായാണ് ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ഫാഷൻ ഉത്സവം ആമസോൺ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾ, സൗന്ദര്യ ഉത്പന്നങ്ങൾ, ഫുട്ട് വെയറുകൾ, ജ്വല്ലറികൾ, വാച്ചുകൾ തുടങ്ങിയവയെല്ലാം ഈ ദിവസങ്ങളിൽ മികച്ച ഓഫറുകളിലൂടെ സ്വന്തമാക്കാം.
ഫാഷൻ ഉത്പന്നങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പ്രൈം ഉപഭോക്താക്കൾക്ക് ഫാഷൻ പർച്ചേസുകളിൽ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറും മെഗാ ഫാഷൻ ഡേയ്സിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. 3000 രൂപയ്ക്ക് മുകളിലുള്ള വസ്ത്ര പർച്ചേസുകൾക്കും 2000 രൂപയ്ക്ക് മുകളിലുള്ള ബ്യൂട്ടി പർച്ചേസുകൾക്കും 1500 രൂപയ്ക്ക് മുകളിലുള്ള ജ്വല്ലറി പർച്ചേസുകൾക്കും 10 ശതമാനം ക്യാഷ് ബാക്ക് റിവാർഡുകൾ സ്വന്തമാക്കാം. 5000 രൂപയ്ക്ക് മുകളിൽ ഫൂട്ട് വെയർ പർച്ചേസ് നടത്തുന്നവർക്കും 10,000 രൂപയ്ക്ക് മുകളിലുള്ള വാച്ചുകൾ വാങ്ങുന്നവർക്കും ഓഫർ ബാധകമാണ്.
ടീ ഷർട്ടുകൾ, ജീൻസുകൾ, ടോപ്പുകൾ, കുർത്തികൾ, സാരികൾ, എത്നിക് വെയറുകൾ, സ്പോർട്സ് വെയറുകൾ, കിഡ്സ് വെയറുകൾ, സ്കിൻ കെയർ - ഹെയർ കെയർ -മേക്കപ്പ് ഉത്പന്നങ്ങൾ, സിൽവർ -ഗോൾഡ് ജ്വല്ലറികൾ തുടങ്ങി മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ട്രെൻഡി ഫാഷൻ ഉത്പന്നങ്ങളുടെ നീണ്ട നിരയാണ് മെഗാ ഫാഷൻ ഡേയ്സിൽ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.